
കാസര്‍കോട്: കോവിഡ് 19 വ്യാപനം ജില്ലയില്‍ രൂക്ഷമാവുകയാണ്. മരണസംഖ്യ അനുദിനം വര്‍ദ്ധിക്കുന്നു. സമ്പര്‍ക്ക രോഗ വ്യാപനമാണ് രോഗികളുടെ എണ്ണം കൂടാന്‍ പ്രധാന കാരണം. കോവിഡ് നിര്‍വ്യാപനത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം.
രണ്ടു മീറ്ററോളം ശാരീരിക അകലം പാലിക്കുക ശരിയായ രീതിയില്‍ മൂക്കും വായും മൂടുന്ന വിധം മുഖാവരണം ധരിക്കുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ 20 സെക്കന്റ് നേരം കൈ കഴുകുക അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കയ്യുറയും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കുക.

കാസര്‍കോട് ജില്ലയില്‍ എവിടെയെങ്കിലും പൊതു ഇടങ്ങളിലോ വ്യാപാര സ്ഥാപനങ്ങളിലോ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതായി ശ്രദ്ധയില്‍ പെട്ടാല്‍ 8590684023 വാട്‌സ് ആപ് നമ്പറില്‍ വിവരം കൈമാറുകയോ വീഡിയോ സന്ദേശമയക്കുകയോ ചെയ്യണം.
