കർശന നിയന്ത്രണങ്ങളുമായി കാസർകോട്: ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ? ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം? പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?; കൂടുതൽ അറിയാം

  • Post category:local news / news
  • Reading time:1 min read
You are currently viewing കർശന നിയന്ത്രണങ്ങളുമായി കാസർകോട്: ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ? ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം? പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?; കൂടുതൽ അറിയാം

ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ?

1 – ഡയാലിസിസ്, ക്യാന്‍സര്‍, ചികിത്സ തുടങ്ങിയ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരും അവര്‍ക്ക് കൂട്ടിരിക്കുന്നയാള്‍ക്കും

2 -സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്ന പഴം, പച്ചക്കറി, പാല്‍, മാംസം, പലവ്യഞ്ജനം, അരി എന്നിവയുടെ മൊത്ത കച്ചവടക്കാര്‍, അവരുടെ ലോറി ഡ്രൈവര്‍/ സഹായി

3 -സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്യുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയുടെ മൊത്ത കച്ചവടക്കാര്‍, അവരുടെ ലോറി ഡ്രൈവര്‍/ സഹായി

ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം?

1 -പഴം, പച്ചക്കറി, പാല്‍, മാംസം, പലവ്യഞ്ജനം, അരി എന്നിവ ചെറുകിട കച്ചവടം ചെയ്യുന്ന വ്യാപാരികള്‍, കച്ചവടത്തിന് സഹായിക്കുന്ന തൊഴിലാളികള്‍, മാര്‍ജിന്‍ ഫ്രീ, സപ്ലൈകോ തുടങ്ങിയ സംവിധാനങ്ങളിലെ ജീവനക്കാര്‍.

2 -റേഷന്‍ കടകള്‍, ടെലിഫോണ്‍, ഇലക്ട്രിസിറ്റി, എല്‍.പി.ജി, പ്രസ്സ്, പത്രവിതരണക്കാര്‍, പാല്‍, കുടിവെള്ളം, സാമൂഹിക അടുക്കള ജീവനക്കാര്‍, വാര്‍ഡ്തല ജനജാഗ്രതാ സമിതി നിശ്ചയിച്ച വളണ്ടിയര്‍മാര്‍

പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?

പാസ്/ പെര്‍മിറ്റ് ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും കളക്ടറേറ്റിലെ 04994- 255001 എന്ന നമ്പറില്‍ ബന്ധപ്പെടണം. അവിടെ ലഭിച്ച അപേക്ഷയില്‍ നടപടി ക്രമം തയ്യാറാക്കി പോലീസിന് കൈമാറും. പോലീസ് അപേക്ഷകളുടെ ആധികാരികത പരിശോധിച്ചതിന് ശേഷം ഇന്‍സിഡന്റ് കമാന്‍ഡര്‍ക്ക് കൈമാറും.

ബന്ധപ്പെട്ട ഇന്‍സിഡന്റ് കമാന്‍ഡര്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ പാസ് / പെര്‍മിറ്റ് അനുവദിക്കും. പാസ് / പെര്‍മിറ്റ് അപേക്ഷകന് കൈമാറിയോ ഇല്ലയോ എന്ന വിവരം ഇന്‍സിഡന്റ് കമാന്‍ഡര്‍ കളക്ടറേറ്റില്‍ അറിയിക്കും.

0Shares