
കാസര്‍കോട്: ചെറുകിട വസ്ത്ര വ്യാപാരികളെ കച്ചവടം ചെയ്യാൻ അനുവദിക്കാതെ ഓൺലൈൻ കുത്തകകൾക്കു നിർലോഭം കച്ചവടം ചെയ്യാൻ അവസരം നല്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കെ.ജി.ആർ.എ (കൈൻഡ് ജെന്റ്സ് റെഡിമെയ്ഡ് റീട്ടേലേഴ്‌സ് അസോസിയേഷൻ) രംഗത്ത്.

ഇതിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11 മണിക്ക് ഓൺലൈൻ കുത്തകകളുടെ ഗോഡൗൺ ഉപരോധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
