Categories
ലോക്ക് ഡൗൺ കാലത്തെ മദ്യ നിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണം; എൽ.എൻ.എസ് വിദ്യാർത്ഥി സമിതി
Trending News





കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്ത് നടക്കുന്ന മദ്യനിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണമെന്ന് ലഹരി നിർമാർജന സമിതി വിദ്യാർത്ഥി വിഭാഗം സംസ്ഥാന കൌൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്യനിരോധനമെന്ന ആശയത്തെ തടയിടാൻ കാലങ്ങളായി ഭരണാധികാരികൾ പറയുന്ന മുടന്തൻ ന്യായമായിരുന്നു അത് സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കും എന്നത്. എന്നാൽ ഇത് ബാലിശമായ വാദമെന്ന് ലോക് ഡൗൺ തെളിയിക്കുന്നു.
Also Read
സാമ്പത്തിക കണ്ണിലൂടെയല്ലാതെ സാമൂഹ്യ പ്രശ്നമായി മദ്യത്തിൻ്റെയും, മറ്റ് ലഹരി വസ്തുക്കളുടെയും ഉൽപാദനത്തെയും, വിപണനത്തെയും കാണാൻ സാധിക്കണം. സംസ്ഥാനത്ത് എക്സൈസ്, പൊലീസ് സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചാൽ വലിയ രീതിയിൽ ലഹരി മാഫിയകൾക്ക് തടയിടാൻ സാധിക്കും. വിദ്യാലയങ്ങളും, കോളജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികൾ കാര്യക്ഷമമാകണമെന്നും, ലഹരി വസ്തുക്കളുടെ വിപണനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ഭാരവാഹികളായി വി.പി. അഹമദ് സഹീർ മലപ്പുറം (പ്രസിഡന്റ്), അഫ്‌സൽ യൂസഫ് തൃശൂർ (ജന.സെക്രട്ടറി), എം.പി. മുഹ്‌സിൻ കോഴിക്കോട് (ട്രഷറർ), സി.ഐ. അബ്ദുൽ ഹമീദ് കാസർഗോഡ് (സീനിയർ വൈസ് പ്രസിഡന്റ്), ബിലാൽ മുഹമ്മദ് പാലക്കാട് (ഓർഗനൈസിംഗ് സെക്രട്ടറി), ലുക്‌മാനുൽ ഹക്കീം വയനാട്, അഷ്ക്കർ കാര്യാടത്ത് തൃശൂർ, അംജദ് കുരീപ്പള്ളി കൊല്ലം, അർഷദ് അസീസ് എറണാംകുളം, അൻസിഫ് അഷ്‌റഫ് തിരുവനന്തപുരം, അബ്ദുൽ ഖാദർ ജീലാനി കോഴിക്കോട്, നിഷാൻ വാഫി മലപ്പുറം, ഉവൈസ് ഫൈസി ആലപ്പുഴ(വൈസ് പ്രസിഡന്റ്മാർ)ജംഷീർ ആലക്കാട് കണ്ണൂർ, അഫ്‌സൽ അബ്ദുൽ ഖാദർ മലപ്പുറം, ഹമീം മുഹമ്മദ് തിരുവനന്തപുരം, സി.ടി. സാലിഹ് മലപ്പുറം, വി.എസ്. മുഹമ്മദ് സമീൽ എറണാംകുളം, ഷഫീഖ് കൂട്ടായി മലപ്പുറം, സുഹൈൽ കല്ലേരി കോഴിക്കോട് (ജോ.സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

Sorry, there was a YouTube error.