കേരളത്തിലേത് ഏറ്റവും മോശമായ വനം വകുപ്പ്; മൃഗങ്ങളോടുള്ള കേരളത്തിൻ്റെ സമീപനം ഇന്ത്യയെ നാണം കെടുത്തുന്നു: മേനക ഗാന്ധി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കേരളത്തിലേത് ഏറ്റവും മോശമായ വനം വകുപ്പ്; മൃഗങ്ങളോടുള്ള കേരളത്തിൻ്റെ സമീപനം ഇന്ത്യയെ നാണം കെടുത്തുന്നു: മേനക ഗാന്ധി

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കിണറ്റിൽ വീണ കരടി മുങ്ങി ചത്ത സംഭവത്തിൽ സംസ്ഥാന വകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്ര മന്ത്രി മേനക ഗാന്ധി . കേരളത്തിലേത് ഏറ്റവും മോശമായ വനം വകുപ്പാണെന്നു മേനക ഗാന്ധി പറഞ്ഞു .

കരടിയെ മയക്കു വെടി വെക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മൃഗങ്ങളോടുള്ള കേരളത്തിൻ്റെ സമീപനം ഇന്ത്യയെ തന്നെ നാണം കെടുത്തുന്നതാണെന്നു അവർ പറഞ്ഞു . കഴിഞ്ഞ ദിനം കോഴിയെ പിടിക്കാൻ പോയ സമയത്താണ് കരടി കിണറ്റിൽ വീണത്.

കരടിയെ മയക്കു വെടിവെച്ചു പിടികൂടാനുള്ള ശ്രമമായിരുന്നു . വനത്തിലേക്ക് അയക്കാനായിരുന്നു തീരുമാനിച്ചത് . മയക്കുവെടിവെച്ച കരടി റിങ്ങിൽ കിടന്നു എങ്കിലും പിന്നീട് വഴുതി കിണറ്റിൽ വീഴുകയായിരുന്നു .

0Shares