
കാസർകോട്: ഗ്രാനിറ്റോഗ്രസ് ടൈലുകളുടെ എക്സ്ക്ലൂസീവ് ഷോറൂം കാസർകോട് എ.ബി.സിയിൽ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആദ്യ ഷോറൂമാണ് കാസർകോട് എ.ബി.സിയിൽ പ്രവർത്തനമാരംഭിച്ചത്. ഫ്ലോറുകളെ മനോഹരമാക്കാൻ ആകർഷണമായ വിവിധ വലിപ്പത്തിലുള്ള ടൈലുകൾ ലഭ്യമാണ്. കൂടുതൽ കളക്ഷനുകളാണ് എ.ബി.സിയുടെ പ്രത്യേകത. ഗുണമേന്മയോട് കൂടിയ ടൈലുകൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് എ.ബി.സി.

ഗ്രാനിറ്റോഗ്രസ് എക്സ്ക്ലൂസീവ് ഷോറൂം കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാനിറ്റോഗ്രസ് വെബ്‌സൈറ്റിൻ്റെ ഒഫീഷ്യൽ ലോഞ്ചിങ് എ.ബി.സി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി നിർവഹിച്ചു.

കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വാർഡ് കൗൺസിലർ മാമു ചാല, എ.ബി.സി ഡയറക്ടർമാരായ ജുനൈദ് കെ.എൻ, മുഹമ്മദ് ജാബിർ, അബ്ദുൽ വാഹിദ്, മുഹമ്മദ് അൻവർ, അബ്ദുള്ള എം, മുഹമ്മദ് തസ്‌ലീം, മുഹമ്മദ് തമീം, റാഫി പി, എ.ബി.സി ബിൽഡ് വെയർ ഡയറക്ടർ മുഹമ്മദ് ബഷീർ, ഗ്രാനിറ്റോഗ്രസ് ജനറൽ മാനേജർ അനിൽ കുമാർ, വ്യവസായി അച്ചു നായന്മാര്‍മൂല തുടങ്ങി പ്രമുഖർ പങ്കടുത്തു.
