പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഔദ്യോഗിക ദുഃഖാചരണം; കേരള തുളു അക്കാദമി കെട്ടിട ഉദ്ഘാടനം മാറ്റിവെച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഔദ്യോഗിക ദുഃഖാചരണം; കേരള തുളു അക്കാദമി കെട്ടിട  ഉദ്ഘാടനം മാറ്റിവെച്ചു

കാസര്‍കോട്: സെപ്റ്റംബര്‍ മൂന്നിന് മഞ്ചേശ്വരത്ത് നടത്താനിരുന്ന കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം മാറ്റി വെച്ചതായി കേരള തുളു അക്കാദമി ചെയര്മാന്‍ ഉമേഷ് എം. സാലിയന്‍ അറിയിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യവ്യാപകമായി ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാലാണ് മറ്റൊരു ദിവസത്തേക്ക് ഉദ്ഘാടനം മാറ്റിയത്. വിയോഗത്തില്‍ അക്കാദമി എക്‌സിക്യൂട്ടീവ് യോഗം അനുശോചിച്ചു.

0Shares