ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

You are currently viewing ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 15 കേസുകളും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിറ്റി ജില്ലാ പരിധിയില്‍ ലോക്ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ആകെ 2375 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി (സിറ്റി) എ.വി ജോര്‍ജ് അറിയിച്ചു. വീട്/ ആശുപത്രി നിരീക്ഷണം ലംഘിച്ചതിന് 14 കേസുകളും സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് 3 കേസുകളുമാണ് സിറ്റി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ആകെ 2316 വാഹനങ്ങളും പിടിച്ചെടുത്തതായും എ.വി ജോര്‍ജ് അറിയിച്ചു. ഇവയില്‍ 2271 ടൂവീലറുകളും 25 കാറുകളും 18 ഓട്ടോറിക്ഷകളും ഒരു എയ്‌സും ഒരു ആംബുലന്‍സുമാണ്.

0Shares