7 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കാസർകോട് ജില്ലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും: മുഖ്യമന്ത്രി

  • Post category:local news / news
  • Reading time:1 min read
You are currently viewing 7 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം; കാസർകോട് ജില്ലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും: മുഖ്യമന്ത്രി

കേരളത്തില്‍ വീണ്ടും ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നലെ നിയന്ത്രണം കടുപ്പിച്ച് കേരളം. ജനതാ കര്‍ഫ്യൂ രാത്രി ഒന്‍പത് മണിവരെ ആണങ്കിലും അതിന് ശേഷവും ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച 7 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, പാലക്കാട് ജില്ലകള്‍ കേരളത്തില്‍ അടയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശീകരണവുമായി രംഗത്ത് വന്നത്.

അതേസമയം കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടുന്നത്.

0Shares