
കാഞ്ഞങ്ങാട്/ കാസർകോട്: നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട പഴയകടപ്പുറം അബ്ദുറഹ്മാന്‍ ഔഫിൻ്റെ കുടുംമ്പത്തിന് വീടൊരുക്കി കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി. ഔഫിൻ്റെ ഒന്നാം ആണ്ടിന് തന്നെ വീട് കൈമാറാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്യത്തിലാണ് സംഘടന. ജില്ലയിലെ യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച ഇരുപത് ലക്ഷം രൂപ ചെലവഴിച്ച് കൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച നിര്‍മ്മാണ സമിതി ദാറുല്‍ ഖൈര്‍ ഭവനം പൂര്‍ത്തീകരിച്ചത്.
വീടിൻ്റെ താക്കോല്‍ ദാനം ഒന്നാം ആണ്ടിനോടനുമ്പന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.
നേരത്തെ നടന്ന ഔഫിൻ്റെ ഖബര്‍ സിയാറത്തിന് കെ.അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി പരിപാടിക്ക് തുടക്കം കുറിച്ചകൊണ്ട് സ്വാഗതസംഘം ചെയര്‍മാന്‍ ശരീഫ് സി.പി പതാക ഉയര്‍ത്തി അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

കാടാച്ചിറ അബ്ദുറഹ് മാന്‍ മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവള്ളൂര്‍,ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫികാട്ടിപ്പാറ, , സി.എല്‍ ഹമീദ്, വി.സി അബ്ദുല്ല സഅദി,അബ്ദുല്‍ ഖാദര്‍ സഖാഫി മഞ്ഞനാടി, അബ്ദുറഹ്മാന്‍ ഹാജി ബഹ്‌റൈന്‍, ഹമീദ് മൗലവി കാഞ്ഞങ്ങാട്, കെ.പി അബ്ദുറഹ്മാന്‍ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി എന്നിവർ പ്രസംഗിച്ചു. അബ്ദുസത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.

വൈകിട്ട് 6.30-ന് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് നടന്നു. കെ. പി അബ്ദുറഹ്മാന്‍ സഖാഫി, ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി അഴിത്തല എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സമദ് സഖാഫി മായനാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, സി. പി അഹ്മദ്, കെ. പി അഹ്മദ് സഖാഫി, കെ. പി അബ്ദുല്‍ ഖാദിര്‍ സഖാഫി, എം. അബ്ദുറഹ്മാന്‍ സഖാഫി, അമീര്‍ പി. എ, സി. പി ഹസൈനാര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി അംജദി, ജലീല്‍ സഖാഫി എം, റിയാസ് പി. എ, നജീബ് എം, പി. കെ മഹ്മൂദ് ഹാജി, ഉസ്മാന്‍ സഖാഫി, കെ.പി ഹുസൈന്‍ മൗലവി, അസീസ് പാറപ്പള്ളി എന്നിവർ സംബന്ധിച്ചു.
