
കാസർകോട് : മുസ്‌ലിം ലീഗ് അഭിഭാഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം അംഗത്വ കാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ തല ഉദ്ഘാടനം സീനിയർ അഭിഭാഷകൻ അഡ്വ. സി. എൻ ഇബ്രാഹിമിന് അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൻ. എ ഖാലിദ് നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി. എ മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു.

അഡ്വ. ബി. എഫ് അബ്ദുൽ റഹ്മാൻ,അഡ്വ. സക്കീർ അഹമ്മദ്, അഡ്വ. കെ. കെ മുഹമ്മദ് ഷാഫി,അഡ്വ. ആയിഷത്ത് തസ്‌നീമ, അഡ്വ. സഫീറ, അഡ്വ. ജാബിർ അലി, അഡ്വ. ആരിഫ്, അഡ്വ. സാബിത്ത് തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. ബി. കെ ഷംസുദ്ദീൻ സ്വാഗതവും അഡ്വ. ജുനൈദ് നന്ദിയും പറഞ്ഞു.
