
കേരളത്തിന് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട് കോട്ടയത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങി. ഇന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് മടങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവരെ ചികിത്സിച്ച നഴ്‌സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് 93 വയസ്സ്, റിയാമ്മ 88 വയസ്സ് എന്നിവരാണ് മടങ്ങിയത്. ഇത്രയും പ്രായമായവര്‍ കൊറോണ രോഗത്തില്‍ നിന്ന് മുക്തി നേടുന്നത് അത്ഭുതമാണ്. ഇത് സംസ്ഥാനത്തിന്‍റെ അഭിമാന നിമിഷമാണ്.
60 വയസ്സിന് മുകളിലുള്ളവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരുന്നത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇവര്‍. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി.
