കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഐ.എഫ്.എഫ്.കെ ചലച്ചിത്ര വണ്ടിയുടെ വിളംബരജാഥ ഉദ്ഘാടനം ചെയ്തു, ജനകീയ മേളയുടെ മികച്ച മാതൃക: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

You are currently viewing കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഐ.എഫ്.എഫ്.കെ ചലച്ചിത്ര വണ്ടിയുടെ വിളംബരജാഥ ഉദ്ഘാടനം ചെയ്തു, ജനകീയ മേളയുടെ മികച്ച മാതൃക: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസര്‍കോട്: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനപങ്കാളിത്തത്തിൻ്റെ മികച്ച മാതൃകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ചലച്ചിത്രോത്സവത്തിൽ ഡെലിഗേറ്റുകളായ വിദ്യാർത്ഥികളും സിനിമാസ്വാദകരും കലാമൂല്യമുള്ള സിനിമകളെ സ്വീകരിക്കുന്നവരാണ്. സിനിമാ പ്രദർശനവും സംവാദവും സെമിനാറും എല്ലാമായി ചലച്ചിത്രോത്സവം കലാ മാമാങ്കമാണെന്ന് എം.പി പറഞ്ഞു. കുറച്ച് നാളുകളായി കാസര്‍കോട് ജില്ല സിനിമാ പ്രവര്‍ത്തകരുടെ ആവാസ കേന്ദ്രമായി മാറിയെന്നും പുരസ്കാര ലബ്ധിയിലൂടെ സംസ്ഥാന തലത്തിലും ദേശീയതലത്തിലും സിനിമാ മേഖലയില്‍ ജില്ലയെ അടയാളപ്പെടുത്താനായെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. 27മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വരവറിയിച്ചുള്ള ടൂറിംഗ് ടാക്കീസ് ചലച്ചിത്ര വണ്ടിയുടെ വിളംബര ജാഥ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി മനോഹരമായ കാസര്‍കോടിൻ്റെ സൗന്ദര്യം അഭ്രപാളികളില്‍ എത്തിക്കാന്‍ ആധുനിക കാലഘട്ടത്തില്‍ ഒരുപാട് സംവിധായകര്‍ ഏറ്റെടുത്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കേരള തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.ജയാനന്ദ എന്നിവർ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.രമ, ചലച്ചിത്ര അക്കാദമി റീജ്യണല്‍ കോര്‍ഡിനേറ്റര്‍ പി.കെ ബൈജു, കോളേജ് വൈസ്. പ്രിന്‍സിപ്പാള്‍ ലിയാഖത്ത് അലി, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം പ്രകാശ് ശ്രീധര്‍, കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റി പ്രസിഡണ്ട് മധു എസ്. നായർ , കാസർകോട് പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, യു.യു.സി അഭിനവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും കോളേജ് ഫിലിം ക്ലബ് കണ്‍വീനര്‍ ഡോ. എ.വി.സുജാത നന്ദിയും പറഞ്ഞു. പഴയകാല ചലച്ചിത്രകാരന്‍മാരെ അനുസ്മരിച്ച്‌ ഫോട്ടോ പ്രദര്‍ശനവും പുസ്തക മേളയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

ടൂറിംഗ് ടാക്കീസ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു

27മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വരവറിയിച്ചുള്ള ടൂറിംഗ് ടാക്കീസ് ചലച്ചിത്ര വണ്ടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട് ഗവണ്‍മെണ്ട് കോളേജില്‍ ഫ്ളാഗ് ഓഫ് ചെയ്തു.

നല്ല സിനിമകളെ ജനങ്ങളിലേക്ക് എത്തിക്കാനും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും സിനിമയെ ചലച്ചിത്ര അക്കാദമിയുടെ ശ്രമങ്ങള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിംഗ് ടാക്കീസ് പ്രയാണം തുടങ്ങി

27മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വരവറിയിച്ചുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറീസ് ടാക്കീസ് ചലച്ചിത്ര വണ്ടി കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തുന്ന ടൂറിംഗ് ടാക്കീസ് വിവിധ കേന്ദ്രങ്ങളില്‍ സിനിമാ പ്രദര്‍ശനം ഒരുക്കും. സബ്ടൈറ്റില്‍ മലയാളം നല്‍കിയുള്ള അന്യഭാഷാ ചിത്രങ്ങളും ദേശീയ സംസ്ഥാന തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രങ്ങളും ടൂറിംഗ് ടാക്കീസിലൂടെ പ്രദര്‍ശിപ്പിക്കും.

കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന ടൂറിംഗ് ടാക്കീസ് രണ്ട് ദിവസങ്ങളിലായി ആറ് ചലച്ചിത്ര പ്രദര്‍ശനം ഒരുക്കും. ടൂറിംഗ് ടാക്കീസ് ജില്ലയില്‍ രണ്ട് സിനിമാ പ്രദര്‍ശനങ്ങള്‍ ഒരുക്കി. ചിന്‍മയാ വിദ്യാലയത്തില്‍ ഇറാനിയന്‍ സിനിമ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ അപര്‍ണാ സെന്‍ സംവിധാനം ചെയ്ത ദ ജാപ്പനീസ് വൈഫ് പ്രദര്‍ശിപ്പിച്ചു. കേരള തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ ജയാനന്ദ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

0Shares