കൊറോണ തടയാൻ കര്‍ശന നിയന്ത്രണങ്ങളുമായി കേരളം; സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാൽ മതി; മാര്‍ച്ച് 31 വരെ ശനിയാഴ്ചകള്‍ പൊതു അവധി

  • Post category:news
  • Reading time:1 min read
You are currently viewing കൊറോണ തടയാൻ കര്‍ശന നിയന്ത്രണങ്ങളുമായി കേരളം; സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാൽ മതി; മാര്‍ച്ച് 31 വരെ ശനിയാഴ്ചകള്‍ പൊതു അവധി

കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാനം. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. അതേസമയം ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം.

ഈ മാസം 31 വരെ ശനിയാഴ്ചകള്‍ പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ഓരോ ദിവസവും അന്‍പത് ശതമാനം ജീവനക്കാര്‍ മാത്രം സര്‍ക്കാര്‍ ഓഫീസില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.

കൊറോണയുടെ അടുത്ത ഘട്ടമായ സാമൂഹ്യവ്യാപനം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ കൊക്കൊണ്ടത് അതേസമയം, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കേരള അതിര്‍ത്തി പ്രദേശത്തുള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ചിടണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

0Shares