മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ; കേരളാ ബജറ്റും മാധ്യമ മേഖലയും

  • Post category:news
  • Reading time:1 min read
You are currently viewing മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ; കേരളാ ബജറ്റും മാധ്യമ മേഖലയും

ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനുകൾ 1000 രൂപ വീതം വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശ്ശിക ബില്ലുകൾ തയ്യാറാക്കുന്ന മുറയ്ക്ക് മാർച്ച് മാസത്തിനുള്ളിൽ കൊടുത്തു തീർക്കും.

ഇതോടൊപ്പം തന്നെ മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ വകയിരുത്തും. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തലസ്ഥാന നഗരിയിൽ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു.

0Shares