
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയിസ് ആന്റ് സിറാമിക്‌സിന്‍റെ കരിന്തളം യുണിറ്റില്‍ ആരംഭിച്ച മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദന കേന്ദ്രം ശിലാസ്ഥാപനവും പച്ചത്തുരുത്തിന്‍റെയും മത്സ്യകൃഷി ഇറക്കലിന്‍റെയും ഉദ്ഘാടനവും ഇ ചന്ദ്രശേഖരന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
മണ്ണിനും മനുഷ്യനും ഭാവി തലമുറയ്ക്കും അനുയോജ്യമായി ശാസ്ത്രീയ രീതിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് എം.എല്‍.എ പറഞ്ഞു. കെ. സി. സി. പി. എല്ലിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ ലക്ഷ്യത്തോടെ നാടിന്‍റെ മുഖച്ഛായ മാറ്റുന്ന പരിസ്ഥിതി സൗഹൃദമായ പദ്ധതികളാണ് കരിന്തളം തലയടുക്കത്തെ യൂണിറ്റില്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷനായി. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ വി.കെ.രാജന്‍, കേരള ബാങ്ക് ഡയരക്ടര്‍ സാബു എബ്രഹാം, നീലേശ്വരം ബ്ലോക്ക് അഗ്രിക്കള്‍ച്ചര്‍ ഇപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.കെ.നാരായണന്‍, കാംകോ മുന്‍ ഡയരക്ടര്‍ അഡ്വ.കെ.രാജഗോപാല്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ശാന്ത, ഹരിത കേരള മിഷന്‍ സ്റ്റേറ്റ് കണ്‍സല്‍ട്ടന്റ്, ടി.പി.സുധാകരന്‍, കാഞ്ഞങ്ങാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രമീള, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.നാരായണന്‍, കരിന്തളം സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് കെ. ലക്ഷ്മണന്‍, റബ്കോ എക്സിക്യൂട്ടീവ് ഡയരക്ടര്‍ പാറക്കോല്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.എസ് .ബിന്ദു,നീലേശ്വരം പ്രസ്സ് ഫോറം പ്രസിഡന്റ് ഉപേന്ദ്രന്‍ മടിക്കൈ, ജൈവ വൈവിദ്ധ്യ ബോര്‍ഡ് മുന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.സി. ബാലകൃഷണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.രാജന്‍, എന്‍.പുഷ്പരാജ്, താജുദ്ദീന്‍ കമ്മാടത്ത്, വി.സി. പത്മനാഭന്‍, ഒ.എം. ബാലകൃഷ്ണന്‍, ഹിന്ദുസ്ഥാന്‍ ചൈനാക്ലേ ലേബര്‍ യൂണിയന്‍ പ്രിനിധികളായ ഐ.വി ശിവരാമന്‍, എ മാധവന്‍, ഇ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
കെ.സി.സി.പി. എല്‍ മാനേജിങ് ഡയരക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ സ്വാഗതവും ഡയറക്ടര്‍ പി. കെ ഹരിദാസ് നന്ദിയും പറഞ്ഞു.
