Categories
പനയാൽ സർവീസ് സഹകരണ ബാങ്ക് വിജയോത്സവം- 2025 സംഘടിപ്പിച്ചു; ഡി.സജിത്ത് ബാബു ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു
Trending News





ഉദുമ(കാസർകോട്): പനയാൽ സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ വിജയം നേടിയവരെ അനുമോദിച്ചു. വിജയോത്സവം- 2025 എന്ന പേരിലായിരുന്നു പരിപാടി. വിജയോത്സവത്തിൻ്റെ ഭാഗമായി ഇന്ത്യൻ സിവിൽ സർവീസ് റാങ്ക് ജേതാവ് രാഹുൽ രാഘവൻ, ഐ.എസ്.എൽ ഫുട്ബോൾ താരം പി.വി.വിഷ്ണു എന്നിവരെയും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ ബാങ്ക് പരിധിയിൽ നിന്നുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവരെയുമാണ് അനുമോദിച്ചത്. കേരള സഹകരണ വകുപ്പ് രജിസ്ട്രാർ ഡോക്ടർ ഡി. സജിത്ത് ബാബു ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ടും ഹൊസ്ദുർഗ്ഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ പി. മണിമോഹൻ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ടി. ശോഭന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.ഗൗരി തുടങ്ങിയവർ സംസാരിച്ചു. രാഹുൽ രാഘവൻ, പി.വി. വിഷ്ണു എന്നിവർ അനുമോദനത്തിന് നന്ദി അറിയിച്ചു. പനയാൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എ. കുഞ്ഞിക്കണ്ണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.