ഓടികൊണ്ടിരുന്ന ഇന്നോവ കാർ കാട്ടാന ചവിട്ടി മറിച്ചു; കാറിലുണ്ടായിരുന്നത് നാല് വിദേശ വിനോദ സഞ്ചാരികൾ; സംഭവം ഇങ്ങനെ..

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഓടികൊണ്ടിരുന്ന ഇന്നോവ കാർ കാട്ടാന ചവിട്ടി മറിച്ചു; കാറിലുണ്ടായിരുന്നത് നാല് വിദേശ വിനോദ സഞ്ചാരികൾ; സംഭവം ഇങ്ങനെ..

മൂന്നാർ: ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ച് കാട്ടാന. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ ടാക്സി കാറാണ് കാട്ടാനയുടെ ആക്രമണത്തിൽപെട്ടത്. കാർ റോഡിൽ തലകീഴായി മറിഞ്ഞു. സമീപത്തുണ്ടായിരുന്നവരാണ് കാര്‍ ഉയര്‍ത്തി കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആർ.ആർ.ടി സംഘമെത്തിയാണ് കാട്ടാനയെ കാടുകയറ്റിയത്. കാർ ആക്രമിച്ച കാട്ടാന പോകുമ്പോൾ പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെ ചവിട്ടി കൊന്നു. ആന എവിടെ നിന്ന് എത്തി എന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

0Shares