മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ ദി കോർ’ ഒ.ടി.ടി റിലീസിന്

  • Post category:entertainment
  • Reading time:1 min read
You are currently viewing മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ‘കാതൽ ദി കോർ’ ഒ.ടി.ടി റിലീസിന്

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോം വൻതുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് കാതൽ നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നി‌ർമ്മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം തിയേറ്റർ റിലീസായിരുന്നു. ചിത്രം മികച്ച അഭിപ്രായവും നിരൂപണ പ്രശംസയും നേടിയിരുന്നു. തിയേറ്റർ റിലീസായാണ് കാതൽ പ്ളാൻ ചെയ്തിരുന്നത്.
കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് രചന. സാലു കെ. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു.

0Shares