
കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയ കളനാട് സ്വദേശിക്കും മലപ്പുറത്ത് ഉംറ കഴിഞ്ഞ് മടങ്ങിയവര്‍ക്കുമെന്ന് വിവരം ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ചുവരികയാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്കയക്കും.

മലപ്പുറത്ത് സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും മറ്റൊരാള്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുമാണ് നാട്ടിലെത്തിയത്. അതേസമയം പുതുതായി കൊറോണ സ്ഥിരീകരിച്ച രോഗിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
കേരളത്തില്‍ മൂന്നു പേര്‍ക്കാണ് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24ആയി. 12,470 പേര്‍ നിരീക്ഷണത്തിലാണ്. കാസര്‍കോട് ജില്ലയില്‍ നിലവില്‍ 325 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ നാലുപേര്‍ ആശുപത്രിയിലും 321പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനാല്‍ തിങ്കളാഴ്ച രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ പറഞ്ഞു.
‘കൊവിഡ് 19 പൊസിറ്റീവായ കാസർകോട് സ്വദേശി ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1X 814 ൽ ആണ് മംഗലാപുരത്ത് ഇറങ്ങിയത്. ഈ വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർ അടിയന്തര
മായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. 9946000493, 9946000293.
