കാസർകോട്ടെ ഭക്ഷ്യ വിഷബാധ; സംസ്ഥാന വ്യാപകമായി പരിശോധന വർധിപ്പിക്കും; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട്ടെ ഭക്ഷ്യ വിഷബാധ; സംസ്ഥാന വ്യാപകമായി പരിശോധന വർധിപ്പിക്കും; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ ഇന്നുണ്ടായ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ മാസ്റ്റർ. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ 17 വയസുകാരി ദേവനന്ദ മരിച്ചിരുന്നു.

സ്ഥാപനം ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യ വിഷബാധയേറ്റ 15 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

0Shares