നിർദ്ധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കാൻ കാസർകോട് നിന്ന് കാൽനടയായി കന്യാകുമാരിയിലേക്ക്; അസ്ലം ടി. പി യും മുജീബും ലക്ഷ്യം പൂർത്തീകരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing നിർദ്ധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കാൻ കാസർകോട് നിന്ന് കാൽനടയായി കന്യാകുമാരിയിലേക്ക്;  അസ്ലം ടി. പി യും മുജീബും ലക്ഷ്യം പൂർത്തീകരിച്ചു

കാസര്‍കോട്: നിർദ്ധനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട് നിന്ന് കന്യാകുമാരി വരെ കാൽനടയായി യാത്ര പുറപ്പെട്ട അസ്ലം ടി. പിയും മുജീബ്റഹ്മാനും 636 കിലോമീറ്റർ താണ്ടി കന്യാകുമാരിയിലേക്ക് എത്തി.

ജൂൺ മാസം 24ന് രാവിലെ തളങ്കരയിൽ നിന്ന് യാത്ര പുറപ്പെട്ട അസ്ലം ടി. പിയും മുജീബ്റഹ്മാനും ഓരോ ദിവസവും ശരാശരി 35 കിലോമീറ്ററിന്‍റെ മുകളിൽ നടന്നാണ് ഈ ലക്ഷ്യത്തിലേക്ക് എത്തിയത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 7 ലക്ഷം രൂപ സമാഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് യാത്രപുറപ്പെട്ടത്. യാത്ര അവസാനിക്കുമ്പോൾ ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ ഇരുവർക്കും സമാഹരിക്കുവാൻ സാധിച്ചു.

ഓൺലൈൻ പഠനത്തിനായി മൊബൈൽ ഇല്ലാത്തവർക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ ഏഴോളം മൊബൈലുകളും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നൽകിയിരുന്നു .അനുകൂലവും പ്രതികൂലവുമായ കാലാവസ്ഥയിലൂടെയാണ് ഇവർ 636 കിലോമീറ്റർ താണ്ടി കന്യാകുമാരിയിലേക്ക് എത്തിയത്. യാത്രയുടെ തുടക്കത്തിൽ നല്ല ചൂട് അനുഭവപ്പെട്ടെങ്കിലും പിന്നീട് വിട്ടുമാറാത്ത മഴയും തണുപ്പും യാത്രയിൽ അനുഭവപ്പെട്ടു. പ്രയാസങ്ങൾ ഒക്കെ നേരിട്ട് ഉണ്ടെങ്കിലും ദൗത്യം പൂർത്തീകരിക്കുവാൻ സാധിച്ചതിൽ അസ്ലം മുജീബും സന്തോഷവമാരാണ്.

ഈ യാത്രയിൽ സ്വരൂപിച്ച തുക കൊണ്ട് ഏതെങ്കിലും കുട്ടികൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ അത് ഈ യാത്രയുടെ വലിയ വിജയമാണന്ന് മുജീബും അസ്ലം ടി. പി യും പറഞ്ഞു. യാത്ര അവസാനിക്കുന്ന കന്യാകുമാരിയിലെ സൺ സെറ്റ് പോയിന്റിൽ ഇരുവരെയും സ്വീകരിക്കുവാനായി നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു ഇസ്തിയാഖ് ഹുസൈൻ , സിറാഖ് കൊച്ചി , ഖദീർ തെരുവത്ത് , സഹീർ എന്നിവർ സംബന്ധിച്ചു.

0Shares