കാസർകോട് നഗരസഭയുടെ സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

  • Post category:local news / sports
  • Reading time:1 min read
You are currently viewing കാസർകോട് നഗരസഭയുടെ സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

കാസർകോട്: കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് കാസർകോട് നഗരസഭാ സ്റ്റേഡിയത്തിൽ തുടക്കമായി. ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സവിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്ഥിരം സമിതി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട്, കൗൺസിലർമാരായ സിദ്ദീഖ് ചക്കര, അബ്ദുൽ റഹ്‌മാൻ ചക്കര, ഉമ, ഹാരിസ് തായലങ്ങാടി, കോച്ചുമാരായ നവാസ് പള്ളിക്കാൽ, വിനീത്, സഹീർ ചൂരി, ഷുഹൈബ്, അജിത് കുമാർ, ഷാദാബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. കാസർകോട് നഗരസഭാ പരിധിയിലെ 130 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

0Shares