കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ഡ്രൈവര്‍ക്ക് കോവിഡ്; എം.പി നിരീക്ഷണത്തില്‍ പ്രവേശിച്ചു; ഓഫീസ് അടച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ഡ്രൈവര്‍ക്ക് കോവിഡ്; എം.പി നിരീക്ഷണത്തില്‍ പ്രവേശിച്ചു; ഓഫീസ് അടച്ചു

കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം. പി കാഞ്ഞങ്ങാട്ടെ വസതിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. എം. പിയുടെ ഓഫീസ് അടച്ചു. കഴിഞ്ഞദിവസം എം.പിയ്ക്കും ഡ്രൈവര്‍ക്കും കൊറോണ പരിശോധന നടത്തിയിരുന്നു. എം.പിയുടെ ഫലം നെഗറ്റീവായിരുന്നു.

സമ്പര്‍ക്കത്തിലൂടയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എം.പിയുടെ ഓഫീസ് പത്തുദിവസത്തേക്ക് അടച്ചു. എം.പിയുടെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുമെന്ന് എം.പി പറഞ്ഞു.

0Shares