
കാസർകോട്: നാലാമത് കാസർകോട് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം മത്സര വിഭാഗത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഡിസംബർ അവസാന വാരം നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം എന്നിവക്ക് വിവിധ അവാർഡുകളും ക്യാഷ് പ്രൈസും സമ്മാനിക്കും.

ആകെ 75,000 രൂപയോളം ആണ് അവാർഡ് തുക. ചലച്ചിത്ര രംഗത്തെ പ്രഗത്ഭർ അടങ്ങുന്ന ജൂറി ആയിരിക്കും മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുക. ഡിസംബർ 15 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 9400432357, 8289889858 എന്ന നമ്പറിൽ ബന്ധപ്പെടുക.
