കാസർകോട് ഐ. എം. എ സുവർണ ജൂബിലിയുടെ നിറവിൽ; ഒരു വർഷം മുഴുവൻ നീളുന്ന വിവിധ പരിപാടികളോടെ ആഘോഷം

  • Post category:health / local news
  • Reading time:3 mins read
You are currently viewing കാസർകോട് ഐ. എം. എ സുവർണ ജൂബിലിയുടെ നിറവിൽ; ഒരു വർഷം മുഴുവൻ നീളുന്ന വിവിധ പരിപാടികളോടെ ആഘോഷം

കാസർകോട്: കാസർകോട് ഐ. എം. എ സുവർണ ജൂബിലിയുടെ നിറവിലാണ് ഇപ്പോൾ. അവിഭക്ത കണ്ണൂർ ജില്ലയുടെ രണ്ടാമത്തെ ശാഖയായിട്ടാണ് 1971 ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രൂപീകൃതമായത്. കാസർകോട് ജനറൽ ആശുപത്രിയിലെ ഡോ. കെ. ജെ മാത്യു (പ്രസിഡൻ്റ്) ഡോ. ബി. എസ് റാവു (സെക്രട്ടറി) എന്നിവരായിരുന്നു സ്ഥാപക ഭാരവാഹികൾ. കാസർകോട്ടെയും സമീപ പ്രദേശങ്ങളിലെയും മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന സർക്കാർ – സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടന എന്ന നിലയിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് കാസർകോട് ഐ. എം. എ കഴിഞ്ഞ അര നൂറ്റാണ്ടിൽ കാഴ്ചവച്ചത്.

കോവിഡ് മഹാമാരിയുടെ പരിമിതികളെ ഉൾക്കൊണ്ട്, ഒരു വർഷം മുഴുവൻ നീളുന്ന വിവിധ പരിപാടികളോടെ ഐ. എം. എ കാസർകോട് ബ്രാഞ്ച് ഈ സുവർണ ജൂബിലി ആഘോഷിക്കുന്നു. ഇതിൻ്റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഹോട്ടൽ സിററി ടവറിൽ ജനുവരി 20 ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ കാസർകോട് എം. എൽ. എ എൻ. എ നെല്ലിക്കുന്ന് നിർവഹിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഐ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ശ്രീകുമാർ വാസുദേവൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡൻറ് ഡോ.ബി.നാരായണ നായിക് അധ്യക്ഷത വഹിക്കും.

സുവർണ ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ഡോ. ബി .എസ് റാവു, ഡോ അനന്ത കാമത്ത് എന്നിവർ രക്ഷാധികാരികളും ഡോ. എ. വി ഭരതൻ (ചെയർമാൻ), ഡോ.ജനാർദ്ദന നായിക് സി എച്ച് (കൺവീനർ) ഡോ.’ രേഖാ റായ് (വൈസ് ചെയർപെഴ്സൺ) ഡോ. എം. സത്യനാഥ് (ജോ. കൺവീനർ) ഡോ. എം വെങ്കിട്ട ഗിരി (കോർഡിനേറ്റർ) ഡോ.ബി നാരായണ നായിക് (ബ്രാഞ്ച് പ്രസിഡൻ്റ്) ഡോ. ടി കാസിം(സെക്രട്ടറി) ഡോ. ജമാലുദ്ദീൻ ട്രഷറർ) ഡോ. സുരേഷ് ബാബു (സാമ്പത്തികം ) ഡോ. മായാ മല്യ ( സാമൂഹ്യ സേവനം) ഡോ. പി കൃഷ്ണനായിക് (വിദ്യാലയ ആരോഗ്യ പരിപാടി ) ഡോ. നബീസ (കലാ പരിപാടി ) ഡോ ജിതേന്ദ്ര റായ് (കായിക പരിപാടി) ,ഡോ ജമാൽ അഹ്മദ് എ (മാധ്യമം) ഡോ നാരായണ പ്രദീപ്, ഡോ രാകേഷ്, ഡോ വെങ്കിട തേജസ്വി എന്നിവരടങ്ങിയ 70 അംഗ ആഘോഷ സമിതി രൂപീകരിച്ചിട്ടുണ്ട്.

മുഖ്യ ആഘോഷ പരിപാടികൾ ചുവടെ ചേർക്കുന്നു

  1. 2022 ജനുവരി 20 ന് ഉദ്ഘാടനം, ജുലൈ 3 ന് ഡോക്ടേഴ്സ് ഡേ, സപ്ത ബർ 18 ന് സമാപനം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതു പരിപാടികളായി സംഘടിപ്പിക്കും.
  2. സാമൂഹ്യ സേവന ആരോഗ്യ പരിപാടികൾ വിവിധ തലങ്ങളിൽ മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കും

ഇതിൻ്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്ക് ഉച്ച ഭക്ഷണം. നൽകുന്ന “സുവർണ അന്നദാന പരിപാടി ” 2021 ഡിസംബർ 2 ന് ആരംഭിച്ചു കഴിഞ്ഞു.

വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായുള്ള ആരോഗ്യ ബോധവൽക്കരണ പരിപാടികളും വൃദ്ധസദനങ്ങളിലെയും ശിശു ഭവനങ്ങളിലെയും അന്തേവാസികൾക്കുമുള്ള ആരോഗ്യ സുരക്ഷ പദ്ധതികൾക്കും തുടക്കമായി.

ഒരു വർഷത്തെ ആരോഗ്യ ബോധവൽക്കരണ സുരക്ഷ സേവനത്തിനായി നുള്ളിപ്പാടി ഗവ. എൽ. പി സ്കൂളിനെ ദത്തെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.മറ്റു. സ്കൂളുകളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികളും നേത്ര സാക്ഷരതാ പദ്ധതികളും സംഘടിപ്പിക്കും.

ഐ. എം. എ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ വിപുലമായ തൈറോയിഡ്, സ്തന – ഗർഭാശയ – അർബുദ ബോധവൽക്കരണ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും

വയോജനങ്ങൾക്കായി ജീവിത ശൈലി രോഗ ബോധവൽക്കരണ ചികിത്സ ക്യാമ്പുകൾ സംഘടിപ്പിക്കും
ഐ. എം. എ മുൻ ബ്രാഞ്ച് പ്രസിഡൻറു മാരുടെ പേരിൽ വിവിധ സേവന വിഭാഗങ്ങളിലെ മികവുറ്റ പ്രവർത്തനം കാഴ്ച വച്ച വർക്കായി ഗോൾഡൻ ജൂബിലി അവാർഡുകൾ നൽകും. സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സുവനീർ ,ഹ്രസ്വചിത്രം എന്നിവ പ്രസിദ്ധീകരിക്കും.

പുതിയ ഐ. എം. എ ആസ്ഥാനത്തിനായുള്ള ശ്രമങ്ങളും ഊർജിതമായി ആരംഭിച്ചിട്ടുണ്ട്
സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷ – നിർമാണ – ബോധവൽക്കരണ സേവന പ്രവർത്തനങ്ങളുടെ വിജയത്തിനായി മാധ്യമങ്ങളുടെയും മറ്റ് സേവന സംഘടനകളുടെയും ബഹുജനങ്ങളുടെയും സജീവ സഹകരണത്തിനായി സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി
ഡോ. ബി നാരായണ നായക്, ഡോ.എ. വി ഭരതൻ , ഡോ. ടി. കാസിം ,ഡോ ജനാർദ്ദന നായിക്, ഡോ. ജമാൽ അഹമ്മദ് ,ഡോ. ജമാലുദ്ദീൻ എ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

0Shares