മയക്കുമരുന്നിനെതിരെ ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍

  • Post category:local news
  • Reading time:1 min read
You are currently viewing മയക്കുമരുന്നിനെതിരെ  ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍

കാസർകോട്: മയക്കുമരുന്നിനെതിരെ ബോധവത്ക്കരണവുമായി കാസര്‍കോട് ജില്ലാ സാക്ഷരതാ മിഷന്‍. യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ ലോകാരോഗ്യ ദിനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് നിര്‍വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ ഷിനോജ് ചാക്കോ അധ്യക്ഷനായി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. ബാലചന്ദ്രന്‍ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ് എന്‍ സരിത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍, നോഡല്‍ പ്രേരക് ഗ്രാമ പഞ്ചായത്തംഗം എന്‍. വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ ബാബു സ്വാഗതവും കെ.പി മുരളീധരന്‍ നന്ദിയും പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 50 ബോധവത്കരണ ക്ലാസുകള്‍ നടത്തും. വിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാക്ഷരതാ മിഷനും സംയുക്തമായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

0Shares