
കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ. മണികണ്ഠനെ (പാക്കം ഡിവിഷന്‍ ) തിരഞ്ഞെടുത്തു. അഡ്വ. എം.കെ ബാബുരാജന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രസിഡന്റിന് ഉപവരണാധികാരിയും ബ്ലോക്ക് സെക്രട്ടറിയുമായ എസ്. സോളമന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ( കെ. മണികണ്ഠന്‍ – 9, അഡ്വ. എം.കെ ബാബുരാജന്‍-4)

കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റായി കെ. വി ശ്രീലത (മടിക്കൈ ഡിവിഷന്‍-) യെ തിരഞ്ഞെടുത്തു. ഷക്കീല ബഷീര്‍ (പള്ളിക്കര ഡിവിഷന്‍- ) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിജി മാത്യുവിനെ (കാറഡുക്ക ഡിവിഷന്‍- ) തെരഞ്ഞെടുത്തു.രവി പ്രസാദ് എന്‍ ,എം. കുഞ്ഞമ്പു നമ്പ്യര്‍ എന്നിവര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. പ്രസിഡന്റിന് ഉപവരണാധികാരിയും ബ്ലോക്ക് സെക്രട്ടറിയുമായ ബിജു മാത്യു സത്യവാചകം ചൊല്ലി കൊടുത്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി രമണി കെ (കുന്നുംകൈ ഡിവിഷന്‍-) തിരഞ്ഞെടുത്തു. സ്മിത പ്രിയ രജ്ഞന്‍, നളിനി കെ എന്നിവര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം. ലക്ഷ്മിയെ (ഡിവിഷന്‍ 11 -കിനാനൂര്‍) തിരഞ്ഞെടുത്തു. സി രേഖ( ഡിവിഷന്‍ 12 ബളാല്‍) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വോട്ട് നില 8/6.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കെ ഭൂപേഷിനെ (ഡിവിഷന്‍ 13 കാലിച്ചാനടുക്കം) തിരഞ്ഞെടുത്തു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മാധവന്‍ മണിയറയെ (ഡിവിഷന്‍ 5 ചീമേനി) തിരഞ്ഞെടുത്തു. ടി എസ് നജീബ് ( ഡിവിഷന്‍ 10 ഒളവറ) ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വോട്ട് നില 8 / 5
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പികെ ലക്ഷ്മി ( ഡിവിഷന്‍ 6 കൊടക്കാട്) യെ തിരഞ്ഞെടുത്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഷമീന ടീച്ചറെ തെരഞ്ഞെടുത്തു. നയാബസാര്‍ 11-ാം ഡിവിഷന്‍ അംഗമായ ഇവര്‍ക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ കടംബാര്‍ ഡിവിഷന്‍ അംഗമായ എം എല്‍ അശ്വിനിക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. വൈസ് പ്രസിഡന്റായി ഉപ്പള 14-ാം ഡിവിഷന്‍ അംഗം മുഹമ്മദ് ഹനീഫിനെ തെരഞ്ഞെടുത്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സി. എ സൈമയെ തെരഞ്ഞെടുത്തു. സിവില്‍സ്റ്റേഷന്‍ 14-ാം ഡിവിഷന്‍ അംഗമായ ഇവര്‍ക്ക് 11 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ നീര്‍ച്ചാല്‍ ആറാം ഡിവിഷന്‍ അംഗമായ ജയന്തിക്ക് നാല് വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റായി എരിയാല്‍ നാലാം ഡിവിഷന്‍ അംഗം പി. എ അഷ്റഫ് അലിയെ തെരഞ്ഞെടുത്തു.
