
കാസർകോട്: വീടുകളിൽ 13399പേരും സ്ഥാപനങ്ങളിൽ 504പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13903പേരാണ്. പുതിയതായി പേരെ കൂടി 1828 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1665സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ .ടി. പി. സി. ആർ 1205ആന്റിജന്‍ 453 ട്രൂനാട്ട് 7) 810 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്.

202പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 573പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും618 പേരെഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 153242കോവിഡ് സ്ഥിരീകരിച്ചതിൽ 146388 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
