
കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല പൂര്‍ണ്ണമായും മറ്റ് ജില്ലകള്‍ ഭാഗികമായും അടച്ചിടും. മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഇതോടൊപ്പം സംസ്ഥാനത്തെ ബാറുകൾ അടക്കാനും ബീവറേജസ് കോർപ്പറേഷൻ ഔട് ലെറ്റുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. എന്നാല്‍ കാസർകോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ ബീവറേജസ് ഔട്‍ലെറ്റുകൾ അടയ്ക്കില്ല.

മുന്‍കരുതലിന്‍റെ ഭാഗമായി കണ്ണൂർ– കാസർകോട് ജില്ലാ അതിർത്തികള്‍ അടച്ച ശേഷം റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. നിലവില്‍ ചുരുക്കം ബസുകൾ മാത്രമാണ് കണ്ണൂർ ജില്ലയ്ക്കകത്ത് സർവീസ് നടത്തുന്നത്.
പോലീസിന്‍റെ നിര്‍ദ്ദേശം ലംഘിച്ച് രാവിലെ എട്ടിന് കട തുറന്നതിന് ബല്ലാ കടപ്പുറത്തെ എം.കെ സ്റ്റോർ ഉടമ, അലാമിപ്പള്ളി ലിസ ഫ്രൂട്ട് ഉടമ എന്നിവരെ ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ തന്നെ കാസർകോട് ജില്ല പൂര്‍ണമായും അടച്ചിട്ട നിലയിലാണ്.
