പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ എറ്റവും മികച്ച ചികിത്സ; സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി കാസർകോട് സി.എച്ച് സെന്റർ

  • Post category:health / local news
  • Reading time:2 mins read
You are currently viewing പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ എറ്റവും മികച്ച ചികിത്സ; സൂപ്പർ സ്പെഷ്യാലിറ്റി  ഹോസ്പിറ്റലുമായി കാസർകോട്  സി.എച്ച് സെന്റർ

കാസർകോട്: ആരോഗ്യ സേവന രംഗത്ത് ചുരുങ്ങിയ കാല കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കാസർകോട് സി.എച്ച് സെന്ററിനു കീഴിലായി കാസർകോട് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കാസർകോട് സി.എച്ച് സെന്റർ ജനറൽ ബോഡി യോഗത്തിൽ വെച്ച് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിന് തീരുമാനമായി. വളരെ പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ എറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് ഇതിലൂടെ തുടക്കമാവും.

നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് ബ്രഹത്തായ സംവിധാനത്തിലായിരിക്കും ഹോസ്പിറ്റൽ സ്ഥാപിക്കുക. നിലവിൽ ജില്ലയിലെ നിവാസികളെല്ലാം വിദഗ്ദ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കാസർകോട് സൂപ്പർ സ്പെഷ്യാലിറ്റി ആരംഭിക്കുന്നതോട് കൂടി ജില്ലയിലെ പാവപ്പെട്ടവരായ രോഗികൾക്ക് എറ്റവും മികച്ച ചികിത്സ ലഭ്യമാക്കി കൊടുക്കുവാൻ സാധിക്കും.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ ജീവ കാരുണ്യപ്രവർത്തനമാണു കാസർകോട് സി.എച്ച് സെന്ററിനു കീഴിലായി നടത്തിയത്. സൗജന്യ നിരക്കിലുള്ള ആംബുലൻസ് സംവിധാനം ആരോരുമില്ലാത്ത അഗതികൾക്കായി ഹോം കെയർ സ്‌നേഹ വീട് പദ്ധതി, ചികിത്സാ സഹായങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്.

സി.എച്ച് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർകോട് വരുന്നതോട് കൂടി ജില്ലയിലെ ആരോഗ്യ രംഗത്ത് വൻ കുതിച്ച് ചാട്ടം തന്നെയുണ്ടാകും. ജനറൽ ബോഡി യോഗത്തിൽ സി.എച്ച് സെന്റർ ചെയർമാൻ ലത്തീഫ് ഉപ്പള ഗെറ്റ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജന കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു .

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, കരീം സിറ്റി ഗോൾഡ് .എൻ.എ. അബൂബക്കർ ഹാജി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ, അസീസ് മടിക്കൈ, മൂസ ബി ചെർക്കള, മുനീർ ഹാജി, എം.ബി. യൂസഫ്, അഷ്‌റഫ് എടനീർ ,അസീസ് കളത്തൂർ , എ പി ഉമ്മർ, സലാം കന്യാപ്പാടി, ടി. ആർ.ഹനീഫ്,എം. അബ്ബാസ്, അബ്ദുള്ള കുഞ്ഞി ചെർക്കള, രാജു കലാഭവൻ .രാജുകൃഷ്ണൻ, അബൂബക്കർ ഹാജി, ഹാഷിം കടവത്ത്, കെ.എം. ബഷീർ, മുംതാസ് സമീറ ,എ അഹ്മദ് ഹാജി ,മൊയ്‌ദീൻ കൊല്ലമ്പാടി , ഹനീഫ് മറവയിൽ മുത്തലിബ് പാറക്കെട്ട് എന്നിവർ സംസാരിച്ചു.

0Shares