
കാസര്‍കോട് ജില്ലയുടെ വികസനത്തിന് കുതിപ്പേകി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ വിവിധ മേഖലകളില്‍ ഉളള 217 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനത്തിന് സജ്ജമായി. കാര്‍ഷിക ജലസേചനം, പാലങ്ങള്‍, റോഡുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 99 ഓളം പ്രവൃത്തികള്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചു. നാളിതുവരെയായി 228 ഓളം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 195 പദ്ധതികള്‍ നിര്‍വ്വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആണ്.
ജലസേചന വിഭാഗത്തില്‍ 12.4 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. മുച്ചിലോട്ട് വി.സി.ബി കാറഡുക്ക (60 ലക്ഷം), പൊയ്യ നെക്കള വിസിബി വോര്‍ക്കാടി (75 ലക്ഷം), മട്ടിക്കേരി പെരുവത്തൊടി വി.സി.ബി ബെള്ളൂര്‍( 55 ലക്ഷം), പാപ്പില മച്ചംപാടി വി.സി.ബി മഞ്ചേശ്വരം(99.90 ലക്ഷം), കല്ലുകണ്ടം വി.സി.ബി മുളിയാര്‍ (ഒരു കോടി ), പാണത്തൂര്‍ പുഴയ്ക്കു കുറുഗെ പൂക്കയം ചെക്ക് ഡാം കള്ളാര്‍ (ഒരു കോടി), നൂതിലാ പയ്യാര്‍കൊടി വി.സി.ബി പൈവളിഗെ (80 ലക്ഷം), സ്വര്‍ണ്ണഗിരി തോട് -മംഗല്‍പ്പാടി വയല്‍ വി.സി.ബി മംഗല്‍പ്പാടി (99 ലക്ഷം), കണ്ണംകുളം വി.സി.ബി ഉദുമ(99.90 ലക്ഷം),ചിറാക്കല്‍ കരിമ്പിന്‍ചിറ വി.സി.ബി പള്ളിക്കര (80 ലക്ഷം),പൂങ്കാംകുതിര്‍ വി.സി.ബി മടിക്കൈ (90 ലക്ഷം ) , കൊക്കോട് വി.സി.ബി മടിക്കൈ (രണ്ട് കോടി ),ഉന്തത്തടുക്കം വി.സി.ബി കുറ്റിക്കോല്‍ (51 ലക്ഷം), തിമിരി പാലത്തേര വി.സി.ബി കയ്യൂര്‍ ചീമേനി (50 ലക്ഷം) തുടങ്ങിയ 14 പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി.

ഈ പദ്ധതികള്‍ക്ക് പുറമെ 20.60 കോടി രൂപ വരുന്ന 22 പദ്ധതികളുടെ ഭരണാനുമതി ലഭ്യമായി. തൃക്കരിപ്പൂര്‍ മാത്തില്‍ വി.സി.ബി തൃക്കരിപ്പൂര്‍ (50 ലക്ഷം),കാരാട്ടുവയല്‍ ഇറിഗേഷന്‍ സ്‌കീം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (86.50 ലക്ഷം),കൊടലമൊഗറു നൂജിത്തോട് വി.സി.ബി വോര്‍ക്കാടി്(60.40 ലക്ഷം),ചൈത്രവാഹിനി തോടിന് ട്രാക്ടര്‍ വേയോടുകൂടിയ വിസിബി ബളാല്‍(86.70 ലക്ഷം),ബജ സരോളിമൂല തോടിന് ട്രാക്ടര്‍ വേയോടുകൂടിയ വി.സി.ബി ബെള്ളൂര്‍(78.80 ലക്ഷം),മധുവാഹിനി പുഴയ്ക്ക് കുറുകെ കോട്ടകുഞ്ചെ അണക്കെട്ട് നവീകരണം മൊഗ്രാല്‍ പുത്തൂര്‍(1. 56 കോടി),പരപ്പതോടിന് ട്രാക്ടര്‍ വേയോടുകൂടിയ വി.സി.ബി കുമ്പടാജെ(95.88 ലക്ഷം),കരണി അരിത്തളം തോട് – ട്രാക്ടര്‍ വേയോടുകൂടിയ വി.സി.ബി കാറഡുക്ക (53 ലക്ഷം),പാമ്പങ്കാനം -കൊട്ടമടലത്തോട് -കുറുമ്പായില്‍ വി.സി.ബി കിനാനൂര്‍ കരിന്തളം(52 ലക്ഷം),മധുരക്കോട്ട് വി.സി.ബി നിര്‍മ്മാണം മടിക്കൈ(63 ലക്ഷം),മോനാച്ച വളപ്പ് വി.സി.ബി മടിക്കൈ(62 ലക്ഷം),പുളിക്കാലിനു കുറുകെ മാനൂരിച്ചാല്‍ വി.സി.ബി മടിക്കൈ(82 ലക്ഷം), കുണ്ടന്റെമാട്-തച്ചിരമാട് വി.സി.ബി ചെറുവത്തൂര്‍(33.50 ലക്ഷം),കോയാമ്പുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മാണം പുതുക്കി പണിയല്‍ ചെറുവത്തൂര്‍(37 ലക്ഷം),കടിഞ്ഞിമൂലയില്‍ ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മ്മാണം നീലേശ്വരം മുനിസിപ്പാലിറ്റി(18.50 ലക്ഷം),കൊല്ലരംകോടില്‍ ട്രാക്ടര്‍വേയോടുകൂടിയ വി.സി.ബി ബേഡഡുക്ക(80 ലക്ഷം),സുബ്രഹ്മണ്യ അമ്പലത്തിനടുത്ത് വിയര്‍, കനാല്‍ നിര്‍മ്മാണം ചെങ്കള(60 ലക്ഷം),കൊട്ടോടിയില്‍ ചെക്ക്ഡാം കള്ളാര്‍(2.6 കോടി),അരിയിരുത്തി മുനിയന്‍കുന്ന് വി.സി.ബി ഈസ്റ്റ് എളേരി(54 ലക്ഷം),കോയാമ്പുറം ഉപ്പുവെള്ള പ്രതിരോധ തടയണ പുതുക്കി പണിയല്‍ ചെറുവത്തൂര്‍(37 ലക്ഷം),പാണത്തൂര്‍ പുഴയ്ക്ക് കാപ്പുങ്കരയില്‍ ചെക്ക്ഡാം കള്ളാര്‍( അഞ്ച് കോടി)ഏര്‍പ്പുഴ -പിലിക്കോട് വി.സി.ബി പിലിക്കോട്(60 ലക്ഷം) എന്നീ 22 പദ്ധതികളാണ് പ്രവൃത്തി ഉദ്ഘാടനത്തിന് സജ്ജമായത്.
പാലങ്ങള്‍
ജില്ലയിലെ ഗതാഗത രംഗത്ത് വലിയ മാറ്റം വരുത്താന്‍ ഉതകുന്ന 16.43 കോടി രൂപ വരുന്ന നാല് പാലങ്ങള്‍ പൂര്‍ത്തിയായി. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ പൈനിക്കര പാലം (2.50 കോടി രൂപ), കണ്ണംങ്കൈ പാലം (3.60 കോടി രൂപ), തടിയന്‍ വളപ്പ് പാലം-പെരിയ ഒടയഞ്ചാല്‍ റോഡ് (2.75 കോടി രൂപ), പളളത്തൂര്‍ പാലം (7.58 കോടി രൂപ) എന്നിവയാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. കൂടാതെ 29.94 കോടി രൂപയുടെ നാല് പാലങ്ങള്‍ക്കു കൂടി ഭരണാനുമതിയായി. മഞ്ചേശ്വരം ഫിഷറീസ് ഹാര്‍ബര്‍ ബ്രിഡ്ജ് നിര്‍മ്മാണം (16 കോടി 70 ലക്ഷം), ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചാത്തങ്കൈയില്‍ റയില്‍വേ മേല്‍പാലം നിര്‍മ്മാണം (6 കോടി 10 ലക്ഷം), വെസ്റ്റ് എളേരി ഏണിച്ചാല്‍ പാലം ( 3 കോടി 68 ലക്ഷം ), കുമ്പള ഗ്രാമ പഞ്ചായത്തിലെ മൊഗ്രാലില്‍ റയില്‍ അടിപ്പാലം നിര്‍മ്മാണം (2 കോടി 92 ലക്ഷം ) എന്നീ പദ്ധതികളാണ് പ്രവൃത്തി ഉദ്ഘാടനത്തിന് തയ്യാറായത്.
നിരത്തുകള്‍
നിരത്തുകള്‍ വിഭാഗത്തില്‍ 34.41 കോടി രൂപ വരുന്ന ആറ് പദ്ധതികളായ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ഏല്‍ക്കാന റോഡ് , ചെറുവത്തൂര്‍ തുരുത്തി ഹാര്‍ബര്‍ റോഡ് , അഡൂര്‍ – പയറടുക്കം – ചാമക്കൊച്ചി -ബന്തടുക്ക റോഡ്, കാഞ്ഞങ്ങാട് ടി.ബി ശവപറമ്പ കൊട്രച്ചാല്‍ റോഡ് , ദേലമ്പാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ പാണ്ടി റോഡ് , 24 തീരദേശ റോഡുകള്‍ രൂപ തുടങ്ങിയവുടെ ഉദ്ഘാടനവും കാഞ്ഞങ്ങാട് ടിബി ശവപറമ്പ കൊട്രച്ചാല്‍ റോഡ്, പളളം മലങ്കര പജ്ജാനം റോഡ്, മുണ്ട്യത്തടുക്ക മുഗു പുത്തിഗെ റോഡ് ബിഎം- ബിസി , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആസാദ് നഗര്‍ ബ്ലാര്‍ക്കോട് എരിയാല്‍ റോഡ് , കയ്യൂര്‍ ചീമേനി കുട്ടമത്ത് മെക്കാഡം ടാറിംഗ്, 21 തീരദേശ റോഡ് പ്രവൃത്തികള്‍ എന്നീ അഞ്ച് പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും നടക്കും.

ആരോഗ്യസ്ഥാപനങ്ങള്‍
ആരോഗ്യമേഖലയില്‍ നാല് കോടി രൂപ വരുന്ന ജില്ലാ ആയൂര്‍വ്വേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കൂടാതെ പിലിക്കോട് എഫ്എച്ച്‌സി ഓലാട്ട് , ചെങ്കള പിഎച്ച്‌സി ചെര്‍ക്കള, എഫ്എഫ്‌സി തുരുത്തി, ചെറുവത്തൂര്‍, ഫ്എച്ച്‌സി ചട്ടഞ്ചാല്‍, ചെമ്മനാട, പി.എച്ച്.സി ബന്തടുക്ക, കുറ്റിക്കോല്‍ , എഫ്എച്ച്‌സി ഉടുമ്പുന്തല, തൃക്കരിപ്പൂര്‍, എഫ്എച്ചസി അജാനൂര്‍, തൈക്കടപ്പുറം എഫ്എച്ച്‌സി, നീലേശ്വരം മുനിസിപ്പാലിറ്റി, ബായാര്‍ എഫ്എച്ച്‌സി പൈവളിഗെ, എഫ്എച്ച്‌സി പള്ളിക്കര, എഫ്എച്ച്‌സി വോര്‍ക്കാടി തുടങ്ങിയ 11 ആരോഗ്യ സ്ഥാപനങ്ങളെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുളള പദ്ധതി പ്രഖ്യാപനവും നടത്തും.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍
വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് കെട്ടിടങ്ങള്‍ പൂര്‍ത്തിയായി. സി. കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവ.എച്ച്എസ്എസ് പിലിക്കോട് കെട്ടിടം,പിഎച്ച്‌സി നര്‍ക്കിലക്കാട്,കാസര്‍കോട് ഗവ.കോളേജില്‍ കാന്റീന്‍, പെണ്‍കുട്ടികളുടെ വിശ്രമ കേന്ദ്രം, ജിഎച്ച്എസ്എസ് കുമ്പള കെട്ടിടം , ജിഎച്ച്എസ്എസ് ഉദിനൂരിന് കെട്ടിടം, തുടങ്ങിയ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം നടക്കും. കൂടാതെ 5.25 കോടി രൂപ അടങ്കല്‍ വരുന്ന 7 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വികസന പാക്കേജില്‍ ഭരണാനുമതി നല്‍കി.
ആധുനിക റബ്ബര്‍ ചെക്ക് ഡാമുകള്‍
ജലപരിപാലനത്തിനും വെളളപ്പൊക്ക പ്രതിരോധത്തിനും വേണ്ടി ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ അഞ്ച് റബ്ബര്‍ ചെക്കുഡാമുകളുടെ പ്രവൃത്തി ഉദ്ഘാടനം നടക്കും. ഷിരിബാഗിലു-മട്ടത്തൂര്‍ പ്രദേശത്ത് മധുവാഹിനി പുഴയ്ക്ക് കുറുകെ , തിമ്മഞ്ചാലില്‍ മാനടുക്കം എരിഞ്ഞിലം തോടിനു കുറുകെ , കാവുംഞ്ചിറ പോത്തോടനില്‍ കക്കൂറ വയലില്‍ ആലംന്തട്ട നപ്പച്ചാല്‍ തോടിനു കുറുകെ , കാലിക്കടവില്‍ മാണിയാട്ട് തോടിനു കുറുകെ , പാമ്പന്‍കുഴിയില്‍ മഞ്ചേശ്വരം പുഴയ്ക്ക് കുറുകെ യായുള്ള റബ്ബര്‍ ചെക്ക് ഡാമുകുടെ പ്രവൃത്തി ഉദ്ഘാടനം നടക്കും.സംസ്ഥാനത്ത് ആദ്യമായിട്ടാണു ഇത്തരം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നത്.
പുഴകളുടെപുന:രൂജ്ജീവനം
അഞ്ച് പുഴകളുടെ സംയുക്തമായ പുന:രൂജ്ജീവന പദ്ധതി എന്ന രീതിയില്‍ നടപ്പാക്കുന്ന മഞ്ചേശ്വരം സുറുമാത്തോട് , ശ്രീമല ബേത്തലം മലാംകടപ്പ് തോട് , കല്‍മാടിതോട, മാനൂരിച്ചാല്‍ പുഴ , പനയ്ക്കല്‍ പുഴ തുടങ്ങിയ നീര്‍ച്ചാലുകളുടെ പുന:രുജ്ജീവന പ്രവൃത്തികളുടെ ഉദ്ഘാടനവും നടക്കും
മറ്റ് പ്രവൃത്തികള്‍
വിവിധ മേഖലകളിലായി നാല് പദ്ധതികള്‍ പൂര്‍ത്തിയായി. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ പ്ലേറ്റ്‌ലെറ്റ് യൂണിറ്റ്, സര്‍ക്കാര്‍ സ്ഥാപനത്തില്‍ 2 ടോപ്പ് ഗ്രിഡ് ബേസ്ഡ് സോളാര്‍ പ്ലാന്റ് , ഉപ്പള വാട്ടര്‍ സപ്ലൈ ഓര്‍ഗനൈസേഷന്‍ പദ്ധതി,എന്‍മകജെ ഗ്രാമ പഞ്ചായത്ത്, മെഡിക്കല്‍ കോളേജ് കുടിവെളള പദ്ധതിക്കായുളള അടുക്കസ്ഥലയില്‍ വിയര്‍ നിര്‍മ്മാണംഎന്നിങ്ങനെ 14.78 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതികള്‍ പൂര്‍ത്തിയായി. കൂടാതെ 11.5 കോടി രൂപ അടങ്കലില്‍ വരുന്ന നാല് പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.
ജില്ലാ കളക്ടര്‍ ചെയര്‍മാനും സ്‌പെഷ്യല്‍ ഓഫീസര്‍ കണ്‍വീനറുമായിട്ടുളള ജില്ലാതല സമിതിയാണ് പ്രവൃത്തിയുടെ മോണിറ്ററിംഗ് നടത്തുന്നത് മുടങ്ങികിടന്നിരുന്ന ധാരാളം പദ്ധതികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 2019 ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചിരുന്നു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു പറഞ്ഞു. ബാക്കി വരുന്ന 195 പദ്ധതികള്‍ പൂര്‍ത്തിയാക്കാനുളള ത്വരിത നടപടികള്‍ സ്വീകരിച്ചുവരുന്നതായി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ പറഞ്ഞു.
