ബഡ്ജറ്റ് ടൂറിസം; കെ.എസ്.ആര്‍.ടി.സിയുടെ കാസർകോട്- മൂന്നാര്‍ യാത്ര ഈ മാസം എട്ടിന്

  • Post category:local news / tourism
  • Reading time:1 min read
You are currently viewing ബഡ്ജറ്റ് ടൂറിസം; കെ.എസ്.ആര്‍.ടി.സിയുടെ കാസർകോട്- മൂന്നാര്‍ യാത്ര ഈ മാസം എട്ടിന്

കാസർകോട്: കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും മൂന്നാറിലേക്ക് ഏപ്രില്‍ എട്ടിന് ഉല്ലാസ യാത്ര നടത്തും. ഇടുക്കിയിലെ ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ-പോയിന്റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ഒന്നാം ദിനം സന്ദർശിക്കുക..

രണ്ടാം ദിവസം ഇരവിക്കുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ശര്‍ക്കര ഫാക്ടറി, മുനിയറകള്‍, സാന്റല്‍ വുഡ് ഫോറസ്റ്റ് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൂട്ട്, ചാര്‍ജ്ജ് എന്നിവ അറിയുന്നതിനും ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും 9495694525, 9446862282, 8075556767. എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

0Shares