ആവശ്യത്തിന് ഉപകരണങ്ങളോ സജ്ജീകരണങ്ങളോ ഇല്ല; കാസർകോട് മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഡോക്ടർമാർ നിസ്സഹായർ; വെന്റിലേറ്ററിൻ്റെ സഹായം ആവശ്യമുള്ള രോഗി മരണപ്പെടുക തന്നെ ചെയ്യും; പുറംലോകം അറിയാത്ത ഊതി വീർപ്പിച്ച ചില അണിയറ കഥകൾ ചാനൽ ആർ.ബി പുറത്തു വിടുന്നു..

You are currently viewing ആവശ്യത്തിന് ഉപകരണങ്ങളോ സജ്ജീകരണങ്ങളോ ഇല്ല; കാസർകോട് മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഡോക്ടർമാർ നിസ്സഹായർ; വെന്റിലേറ്ററിൻ്റെ സഹായം ആവശ്യമുള്ള രോഗി മരണപ്പെടുക തന്നെ ചെയ്യും; പുറംലോകം അറിയാത്ത ഊതി വീർപ്പിച്ച ചില അണിയറ കഥകൾ ചാനൽ ആർ.ബി പുറത്തു വിടുന്നു..

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: ഉക്കിനടുക്കയിലുള്ള കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൻ്റെ പ്രവർത്തി പുരോഗമിക്കുകയാണ്. ആശുപത്രിക്ക് മുന്നേ പണി പൂർത്തിയായ അക്കാദമിക് ബ്ലോക്കിനെയാണ് നിലവിൽ കോവിഡ് ആശുപത്രിയാക്കി പ്രവർത്തനം നടത്തുന്നത്. വിശാലമായ സൗകര്യമുള്ള ഈ കെട്ടിടത്തിൽ താൽക്കാലികമാണെങ്കിലും ICU സജ്ജീകരിച്ച് ആശുപത്രിക്ക് വേണ്ട സംവിധാങ്ങൾ ഒരുക്കാൻ നമ്മുടെ സർക്കാർ സംവിധാനത്തിന് ആയിട്ടില്ല. താൽക്കാലിക ICU സജ്ജീകരിക്കാൻ വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജിൽ എത്തിച്ചുട്ടുണ്ടെന്നാണ് പറയുന്നത്. ഇതേ കുറിച്ച് വ്യക്തതയില്ല.

ആദ്യ കോവിഡ് വ്യാപന നാളുകളിൽ കർണ്ണാടക അതിർത്തികൾ മണ്ണിട്ട് അടച്ചതും കാസർകോട്ടെ ഒറ്റപെടുത്തിയതും നിരവധി ജീവനുകൾ അപഹരിക്കാൻ കാരണമായിട്ടുണ്ട്. ആളുകൾ മികച്ച ചികിത്സ കിട്ടാതെ ആംബുലൻസിൽ അടക്കം മരിക്കുമ്പോൾ നാം നിസ്സഹായരായി വേദനയോടെ നോക്കി നിന്നു. ഈ സമയങ്ങളിലാണ് കാസർകോട്ടേ ആശുപത്രികളിൽ മികച്ച ചികത്സ നൽകാനുള്ള വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ വേണം എന്ന ആവശ്യം ഉയർന്നത്. ഇതോടെ സർക്കാർ കണ്ണ് തുറന്നു എന്നാണ് നാം വിശ്വസിച്ചത്. ദിവസങ്ങൾ കടന്നുപോയതല്ലാതെ സർക്കാർ വൃത്തങ്ങൾ അനങ്ങിയില്ല. ഉദ്യോഗസ്ഥരെ വിശ്വസിച്ച നാട്ടുകാരും നാട്ടുകാരായ ജനപ്രതിനിധികളും വഞ്ചിതരായി. എന്നാൽ കാസർകോടിനെ സ്നേഹിക്കുന്ന സർക്കാറിനെ പ്രതിനിദാനം ചെയ്യുന്ന ചില ആളുകൾ കാസര്കോടിനായി മുറവിളി കൂട്ടി. ഇതോടെ സർക്കാർ സംവിധാനങ്ങൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഉണർന്നു. പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. എന്നാൽ ഒരു പ്രവർത്തിയുടെ കാര്യത്തിലും വേഗത ഇല്ല എന്നതാണ് നമ്മെ വേദനിപ്പിക്കുന്നത്. ഈ കാര്യങ്ങളിൽ എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ മൗനം പാലിക്കുന്നതിലും നാം ലജ്ജിക്കണം.

ഡോക്ടർമാരുടെ പരിമിതികൾക്ക് അപ്പുറമാണ് മെഡിക്കൽ കോളേജിലെ ICU, വെന്റിലേറ്റർ അടക്കമുള്ള സംവിധാനങ്ങളുടെ അവസ്ഥ. കാസർകോട് മെഡിക്കൽ കോളേജിൽ ഇതുവരെ ICU സജീകരിച്ചിട്ടില്ല. ICU താൽക്കാലികമായി സജ്ജീകരിക്കുന്ന നടപടിപോലും മന്ദഗതിയിലാണ്.

ICU പണി പൂർത്തിയാവാത്തതുകാരണം വെന്റിലേറ്റർ സ്ഥാപിക്കാനായിട്ടില്ല. ഒരു NAV മെഷിൻ മാത്രമാണ് ഈ മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ളത്. ഇതിൻ്റെ പ്രവർത്തനം എത്രത്തോളം ഗുണകരമാണ് എന്നത് സംശയകരമാണ്. മെഡിക്കൽ കോളേജ് ആശുപത്രി എന്ന് അവകാശപ്പെടുന്ന ഈ കോവിഡ് ആശുപത്രിയിൽ സണ്ടർലൈസ്‌ഡ്‌ ഓക്സിജൻ സിസ്റ്റം ഒരുക്കാൻ പോലും നമ്മുടെ ആരോഗ്യ വിഭാഗത്തിന് ആയിട്ടില്ല. “ചുരുക്കി പറഞ്ഞാൽ ഇവിടെയുള്ള ഡോക്ടർമാർ വാർഡിലെ ഒരു മുലയിൽ ഒരു സംവിധാനവുമില്ലാത്ത സ്ഥലത്ത് ICU എന്ന് മനസ്സിൽ ധ്യാനിച്ച് രോഗികളെ ചികിൽസിക്കേണ്ട ദുരവസ്ഥ.”

ഒരു രോഗിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കൊറോണ രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടാൽ ഓക്സിജൻ ആവശ്യമാണ്. തുടർന്നുള്ള നിമിഷത്തിൽ അദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടർന്നാൽ ഉടൻ തന്നെ NAVA മെഷിൻ്റെ സഹായവും ആവശ്യമായി വരും. ഇതേ രോഗി അത്യാസന നിലയിലായാൽ വെന്റിലേറ്ററിൻ്റെ സഹായമാണ് പിന്നീട് ആവശ്യമുള്ളത്. ഈ സജ്ജീകരണങ്ങൾ ഒന്നും കാസർകോട് മെഡിക്കൽ കോളേജിൽ നിലവിലില്ല. ഇതൊക്കെയും ആരുടെ വീഴ്ചയായാണ് ചുണ്ടി കാണിക്കേണ്ടത്..?

രാജ്യത്തിൻ്റെ പലഭാഗത്തും കേരളത്തിലും കോവിഡ് രോഗികൾ വെന്റിലേറ്ററിൻ്റെ സഹായത്താൽ ജീവിതത്തിലേക്ക് തിരിച്ചു വന്ന സംഭവങ്ങൾ നിരവധിയാണ്. കാസർകോട് മെഡിക്കൽ കോളേജിൽ ഈ സംവിധാങ്ങൾ ഒന്നും സജ്ജീകരിക്കാത്തതിനാൽ അത്യാസന നിലയിലായ രോഗിക്ക് മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ആശുപത്രി എന്ന നിലയിൽ ആവശ്യത്തിന് ഉപകരണങ്ങളോ സജ്ജീകരണങ്ങളോ ഇല്ല എന്നതിനാൽ ഇവിടുത്തെ ഡോക്ടർമാരും നിസ്സഹായരാണ്.

എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന സർക്കാർ വാദമാണ് ഇതോടെ പൊളിയുന്നത്. ആവശ്യത്തിന് കട്ടിൽ, ബെഡ്, തലയണ, ബെഡ്ഷീറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കിയത് അല്ലാതെ മറ്റു ആശുപത്രിക്ക് വേണ്ട മെഷിനുകൾ എത്തിക്കുന്നതിലും സജ്ജീകരിക്കുന്നതിലും നമ്മുടെ ആരോഗ്യ വകുപ്പ് പരാജയപെട്ടു. അടിയന്തിരമായി ICU സജ്ജീകരിച്ച് നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.

മരണത്തെ മുഖാമുഖം കാണുന്ന അത്യാസന നിലയിലായ ഒരു രോഗിയെ വെന്റിലേറ്ററിൻ്റെ സഹായം ആവശ്യം എന്നുകണ്ടാൽ കാസർകോട് മെഡിക്കൽ കോളേജ് ഉക്കിനടുക്കയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഒരു ഉറപ്പും ഇല്ലാതെ ആംബുലൻസ് യാത്ര. ഇത്തരത്തിലുള്ള രോഗികൾ പതിവാഴയിൽ മരിക്കുകയാണ് ചെയ്യുന്നത്.! അത്തരത്തിലുള്ള ഒരു സംഭവം ഉണ്ടാവുകയും ചെയ്തു കാസർകോട് മെഡിക്കൽ കോളേജിൽ. അതേകുറിയ്ക്കുള്ള കൂടുതൽ കാര്യങ്ങൾ അടുത്ത ദിവസം വായിക്കാം.. ( തുടരും..)

0Shares