കാസർകോട് ഗവ. കോളേജിന് കോവിഡ് പശ്ചാതലത്തിലും തിലകപ്പട്ടം; അഭിനന്ദിച്ച് ഒ.എസ്.എ

You are currently viewing കാസർകോട് ഗവ. കോളേജിന് കോവിഡ് പശ്ചാതലത്തിലും തിലകപ്പട്ടം; അഭിനന്ദിച്ച് ഒ.എസ്.എ

വിദ്യാനഗർ (കാസർകോട്): കോവിഡ് മഹാമാരിക്കിടയിലും ഓൺലൈൻ പഠനം നടത്തി തങ്ങളുടെ കടമകൾ നിറവേറ്റുകവഴി കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഒന്നാം സ്ഥാന പദവിയിലെത്തി റാങ്കുകൾ വാരിക്കൂട്ടിയ കാസർകോട് ഗവ.കോളേജ് മിടുക്കരായ എല്ലാ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും, രക്ഷിതാക്കളെയും, പ്രിൻസിപ്പൽ, പി.ടി.എ കമ്മിറ്റി, കോളേജ് കൗൺസിൽ, നോൺ ടീച്ചിൻഗ് സ്റ്റാഫ് തുടങ്ങി ഈ മേഖലയിൽ സേവന രംഗത്തുള്ള എല്ലാവരെയും ഗവ. കോളേജ് ഒ.എസ്.എ പ്രവർത്തക സമിതി യോഗം അഭിനന്ദിച്ചു.

സർവ്വകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിൽ 13 റാങ്ക് (90% ൽ മുകളിൽ വിജയം) ബിരുദാനന്ത ബിരുദ പ്രോഗ്രാമുകളിൽ 11 റാങ്കുകൾ കരസ്ഥമാക്കി. ബിരുദ ബിരുദാനന്തര പരീക്ഷകളിൽ എ ഗ്രേഡോട്കൂടി ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും നമ്മുടെ കോളേജിന് കഴിഞ്ഞതിൽ അഭിമാനമുള്ള നിമിഷമാണെന്നും ഒ.എസ്.എ യോഗം അഭിപ്രായപെട്ടു.

ഒ.എസ്.എ പ്രവർത്തനം ശക്തമാക്കാനും പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു.
കോളേജ് കാമ്പസ്സിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട്‌ ടി.എ ഖാലിദ് അധ്യക്ഷത വഹിച്ചു. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു. ടി.ഇ മുക്താർ, കെ.ബി മുഹമ്മദ്‌ കുഞ്ഞി, സി.എൽ റഷീദ്, മൊയ്‌തു കമ്പ്യൂട്ടർ, സി.എച്ച് അബ്ദുല്ല കുഞ്ഞി, ടി.എ ഉസ്മാൻ, തൊട്ടാൻ അബ്ദുൽ റഹിമാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

0Shares