
കാസർകോട്: ചായോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 28ന് തുടക്കമാകും. ഡിസംബര്‍ രണ്ട് വരെ നടക്കുന്ന കലോത്സവത്തിൻ്റെ ഉദ്ഘാടനം നവംബര്‍ 29ന് വൈകിട്ട് 4ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി നിര്‍വഹിക്കും.

28,29 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. 30 മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. 12 വേദികളില്‍ 309 ഇനങ്ങളിലായി 5000 ഓളം കുട്ടികള്‍ പങ്കെടുക്കും. സമാപന സമ്മേളനം ഡിസംബര്‍ രണ്ടിന് വൈകിട്ട് 4ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും.
