കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് : മാധ്യമ ശില്പശാല 11ന്; മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് : മാധ്യമ ശില്പശാല 11ന്; മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം

കാസർകോട്: വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫീല്‍ഡ് പബ്ലിസിറ്റി-കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ ശില്പശാല നടത്തുന്നു.

ഫെബ്രുവരി 11ന് ശനിയാഴ്ച്ച രാവിലെ 10ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ രാജ് റെസിഡന്‍സി അംബര്‍ ഹാളിലാണ് മാധ്യമ ശില്പശാല നടക്കുക. തദ്ദേശ സ്വയം ഭരണ വകുപ്പ് (റൂറല്‍) ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

നവമാധ്യമങ്ങള്‍ – സാമൂഹിക മാധ്യമങ്ങള്‍ – മൊബൈല്‍ ഫോണ്‍ അധിഷ്ഠിത ജേര്‍ണലിസം, ദൃശ്യ മാധ്യമം, അച്ചടി മാധ്യമം-മാധ്യമ ഭാഷ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മാധ്യമശില്പശാലയില്‍ പ്രവേശനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ അന്നേദിവസം രാവിലെ 9.30ന് എത്തണം.

0Shares