
സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിൽ 198 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 188 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ച അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍
[കാസര്‍കോട് നഗരസഭയിലെ 22 കാരി
മടിക്കൈ പഞ്ചായത്തിലെ 40 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 31 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 47 കാരി
ചെമ്മനാട് പഞ്ചായത്തിലെ 32 കാരി]
ഇന്ന് 47 പേര്‍ക്ക് രോഗം ഭേദമായി:
ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് രോഗം ഭേദമായി. കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം ഭേദമായത് (10 പേര്‍ക്ക്). കാഞ്ഞങ്ങാട് നിന്ന് 10 പേര്‍ ,ഉദുമയില്‍ നിന്ന് ഏഴ് പേര്‍, തൃക്കരിപ്പൂര്‍, മൊഗ്രാല്‍പുത്തൂരില്‍ നിന്ന് 4 പേര്‍ വീതം, കുംബടാജെ, പിലിക്കോട് നിന്ന് മൂന്ന് പേര്‍ വീതം, നീലേശ്വരം, പുല്ലൂര്‍പെരിയയില്‍ നിന്ന് രണ്ട് പേര്‍ വീതം, വെസ്റ്റ് എളേരി, കാസര്‍കോട്, പള്ളിക്കര, അജാനൂര്‍, ചെങ്കള, ചെമ്മനാട്, കതിരൂര്‍ (കണ്ണൂര്‍ ജില്ല ), ചെറുവത്തൂര്‍, ബദിയടുക്ക, മംഗല്‍പ്പാടി, മടിക്കൈ, ബേഡടുക്ക ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
പള്ളിക്കര- 9, അജാനൂര്‍- 19, മടിക്കൈ- 1, മുളിയാര്‍-6, കാസര്‍കോട്-12, ചെങ്കള- 6, മൊഗ്രാല്‍പുത്തൂര്‍- 2, മധൂര്‍-18, കുമ്പള- 12, ഉദുമ- 1, ചെമ്മനാട്- 30, മംഗല്‍പാടി-5, പുത്തിഗെ- 2, ബദിയഡുക്ക-3, കാഞ്ഞങ്ങാട്- 12, എന്‍മകജെ- 1, കയ്യൂര്‍ ചീമേനി- 4, മഞ്ചേശ്വരം-2, കുറ്റിക്കോല്‍-1, കിനാനൂര്‍ കരിന്തളം- 2, കള്ളാര്‍- 4, ചെറുവത്തൂര്‍- 2, വലിയപറമ്പ- 6, തൃക്കരിപ്പൂര്‍- 3, പിലിക്കോട്-1, കോടോംബേളൂര്‍- 10, പൈവളിഗെ- 1, പടന്ന-14, ദേലംപാടി- 5, നീലേശ്വരം-2
ഇതര ജില്ലകള്‍
കടന്നപ്പള്ളി- 1ചപ്പാരപ്പടവ്-1
