
കാസർകോട്: മാധ്യമ പ്രവർത്തകൻ്റെ പരിശോധന ഫലം കഴിഞ്ഞ ദിവസം പോസറ്റിവ് ആയതിന് പിന്നാലെ അദ്ദേഹവുമായി ഇടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോവുകയും സ്രാവ സാംപിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രധാനമായും കാസർകോട് ജില്ലാ കളക്ടർ തന്നെ സ്വയം നിരീക്ഷണത്തിൽ പോയി. അതോടപ്പം കളക്ടറുടെ ഡ്രൈവർമാരായ രാജേഷ് മാച്ചിക്കാട്, ശ്രീജിത്ത് വെള്ളരിക്കുണ്ട് എന്നിവരും ഗൺമാൻമാരായ ദിലീഷ് കുമാർ നീലേശ്വരം, ധനേഷ് പേരളം എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശാനുസരണം കൊറോണ പോസറ്റീവ് ആയ വ്യക്തിയുമായി സമ്പർക്കത്തിലായ അന്നേ ദിവസം മുതൽ 14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. അതിനിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലങ്കിൽ മറ്റു അനാവശ്യ ഭീതിയും വേണ്ട. രോഗ ലക്ഷണങ്ങൾ ഇല്ലങ്കിലും കൊറോണ ഉണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനയിലും ഫലം നെഗറ്റിവ് ആയതിനാൽ ദിവസങ്ങക്കുള്ളിൽ കളക്ടർക്കും അദ്ദേഹത്തിൻ്റെ ഡ്രവർമാർക്കും ഗൺമാൻമാർക്കും പുറത്തിറങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസം 19 നാണ് കളക്ടർ മാധ്യമ പ്രവർത്തകന് ഇന്റർവ്യ നൽകിയത്.
ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബുവിന് പുറമെ മാധ്യമ പ്രവർത്തകനുമായി ഇടപഴകിയ ഐ.ജി വിജയ് സാഖറെ, മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ എന്നിവർ കഴിഞ്ഞ ദിവസം മുതൽ അവരവരുടെ വീടുകളിൽ സ്വയം നിരീക്ഷിണത്തിൽ കഴിയുകയാണ്. സമ്പർക്കത്തിൽ ഏർപ്പെട്ട കാസർകോട്ടെ മറ്റു മാധ്യമ പ്രവർത്തകരും സ്വായം നിരീക്ഷണത്തിൽ കഴിയുകയാണ്.
