
ബംഗളൂരു: ബംഗളൂരു കന്നട സാഹിത്യ പരിഷത്തിൻ്റെ 2022 വര്‍ഷത്തെ നരസിംഹ ജോഗി ദത്തി പുരസ്‌കാരത്തിന് നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കാസര്‍കോട് ചിന്നയെ തിരഞ്ഞെടുത്തു. കലാരംഗത്ത് നല്‍കിയ മഹത് സേവനം പരിഗണിച്ചാണ് പുരസ്‌കാരം.

കാസര്‍കോട് മര്‍ച്ചണ്ട്സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും അക്കാദമി മുന്‍ മെമ്പറുമാണ് ഇദ്ദേഹം. വെള്ളിയാഴ്‌ച ബംഗളൂരുവില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് ചിന്നയെ കാസര്‍കോട് മര്‍ച്ചണ്ട്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു.
