കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്രചെയ്യാം; നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈനിൽ നിന്നും കേരളത്തെ ഒഴിവാക്കിയതായി കര്‍ണാടക

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്രചെയ്യാം; നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈനിൽ നിന്നും  കേരളത്തെ ഒഴിവാക്കിയതായി കര്‍ണാടക

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മലയാളികള്‍ക്ക് പോകാം. നിര്‍ബന്ധിത സര്‍ക്കാര്‍ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് കര്‍ണാടക. കേരളത്തെ ഒഴിവാക്കിയെന്ന് കര്‍ണാടക അറിയിച്ചു. 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരീക്ഷണം തുടരും.

കേരളത്തില്‍ ഇന്നലെ 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേര്‍ക്ക് രോഗം മാറി. പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

നേരത്തെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് മാറ്റുകയായിരുന്നു. പിന്നാലെയാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ നടപടി വീണ്ടും മാറ്റിയിരിക്കുകയാണ് കര്‍ണാടക.

0Shares