
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറി കരുത്തിൽ 390 റൺസാണ് നേടിയത്. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശർമ (42)- ഗിൽ സഖ്യം 95 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ കൂട്ടിചേർത്തു. 16-ാം ഓവറിൽ രോഹിത്തിനെ പുറത്താക്കി ചാമിക കരുണാരത്‌നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി.
എന്നാൽ കോലി- ഗിൽ സഖ്യം ഒത്തുചേർന്നതോടെ റൺനിരക്ക് ഉയർന്നു. 97 പന്തിൽ നിന്നാണ് ഗിൽ 116 റൺസെടുത്തത്. രണ്ട് സിക്‌സും 14 ഫോറും അദ്ദേഹത്തിൻ്റെ ബാറ്റിൽ നിന്ന് പിറന്നു. ഏകദിനത്തിൽ ഗില്ലിൻ്റെ രണ്ടാം സെഞ്ചുറിയായിരുന്നിത്.

അഞ്ച് വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ലാഹിരു കുമാര, കശുൻ രജിത എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ. എൽ രാഹുൽ, സൂര്യകുമാർ യാദവ്, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമ്രാൻ മാലിക്ക്.
