Categories
sports

നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി ദ്രാവിഡിന് പകരം ലക്ഷ്മണ്‍ എത്തുന്നു; സ്ഥിരീകരിച്ച് ഗാംഗുലി

ക്രിക്കറ്റിൻ്റെ വളര്‍ച്ചയെ സഹായിക്കുന്നതിന് മുന്‍ താരങ്ങള്‍ കൂടെ സിസ്റ്റത്തിൻ്റെ ഭാഗമാവേണ്ടതുണ്ടെന്ന് ഗാംഗുലി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്

ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണെത്തുമെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം സ്ഥിരീകരിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ലക്ഷ്മണെത്തുമോയെന്ന ചോദ്യത്തിന് ‘അതെ’യെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ക്രിക്കറ്റിൻ്റെ വളര്‍ച്ചയെ സഹായിക്കുന്നതിന് മുന്‍ താരങ്ങള്‍ കൂടെ സിസ്റ്റത്തിൻ്റെ ഭാഗമാവേണ്ടതുണ്ടെന്ന് ഗാംഗുലി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം രാഹുല്‍ ദ്രാവിഡിനെ എത്തിച്ചത്.

ദേശീയ ടീമിൻ്റെ പരിശീലകനായി ദ്രാവിഡ് ചുമതലയേറ്റതോടെ വന്ന ഒഴിവിലേക്കാണ് ലക്ഷ്മണെത്തുക. എന്നാല്‍ താരം ഇതേവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേമസയം ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണെത്തുമെന്ന് ബി.സി.സി.ഐയിലെ ഉന്നത വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. സൗരവ് ഗാംഗുലിക്കും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്കും ലക്ഷ്മണ്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താത്പര്യമുണ്ടെന്നായിരുന്നു ഇവരുടെ പ്രതികരണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest