പുതിയ കാർ സ്വന്തമാക്കി ‘കരിക്ക്’ താരം അനു കെ അനിയൻ

  • Post category:entertainment
  • Reading time:1 min read
You are currently viewing പുതിയ കാർ സ്വന്തമാക്കി ‘കരിക്ക്’ താരം അനു കെ അനിയൻ

തേരാ പാര എന്ന വെബ് സീരീസ് കരിക്ക് കുടിക്കാൻ മാത്രമല്ല, ആസ്വാദനത്തിനും മികച്ചതാണെന്ന് ബോധ്യപ്പെടുത്തി തന്ന ഒന്നാണ്. ഇന്‍റർനെറ്റ് ലോകത്ത് അതിവേഗം സൂപ്പർസ്റ്റാറായി മാറിയ തേരാ പാരയുടെ അവിഭാജ്യ ഘടകമാണ് ജോർജായി എത്തിയ അനു കെ അനിയൻ. അതിനു ശേഷം നിരവധി സീരിസുകൾ വന്നു പോയെങ്കിലും അനു ഇപ്പോഴും മലയാളികൾക്ക് ജോർജാണ്.

സീരിസുകളും സിനിമയും തകർത്ത അനു, ഒരു പുതിയ കാർ വാങ്ങിയതിന്‍റെ സന്തോഷത്തിലാണ്. “ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്” എന്ന അടിക്കുറിപ്പോടെയാണ് താരം പുതിയ കാർ വാങ്ങിയ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കിയയുടെ ചെറിയ എസ് യുവി സോണറ്റാണ് അനുവിന്‍റെ ആദ്യ കാർ.

സോണറ്റിന്റെ ഏത് വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് സോണറ്റ് പുറത്തിറക്കിയത്. ഒരു ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ. ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിന് 117 ബിഎച്ച്പി പവറും 172 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ഇഴചേർന്നിരിക്കുന്നു.

0Shares