ആംബുലന്‍സും ടാറ്റാ സുമോയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു; കാസർകോട്ടെ പത്ത് വിദ്യാര്‍ത്ഥികൾക്കും ഡ്രൈവർമാർക്കും പരിക്കേറ്റു

  • Post category:local news / news
  • Reading time:1 min read
You are currently viewing ആംബുലന്‍സും ടാറ്റാ സുമോയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു; കാസർകോട്ടെ പത്ത് വിദ്യാര്‍ത്ഥികൾക്കും ഡ്രൈവർമാർക്കും പരിക്കേറ്റു

കുമ്പള / കാസർകോട്: ആംബുലന്‍സും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടാറ്റ സുമോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലന്‍സിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. അപകടത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകിട്ട് ഷിറിയ പാലത്തിനോട് ചേർന്നാണ് അപകടം. ആംബുലന്‍സിൽ ഉണ്ടായിരുന്ന കണ്ണൂര്‍ കട്ടാകര സ്വദേശി സുരേഷ് ബാബു (53) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് കൊണ്ടു പോവുകയായിരുന്ന ടാറ്റ സുമോയും കണ്ണൂരില്‍ നിന്ന് രോഗിയുമായി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്. സുരേഷ് ബാബുവിനെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നില ഗുരുതരം ആയതിനാല്‍ മംഗളൂരുവിലെ ആശുപത്രിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്.

ഷിറിയ കുന്നില്‍ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി കുമ്പളയിലെ അജ്‌മൽ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മൊഗ്രാലിലെ മുഹമ്മദ് ബാക്കിര്‍, മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മൊഗ്രാലിലെ നുദ്ദീന്‍ ബാരിസ്, എല്‍.കെ.ജി വിദ്യാര്‍ത്ഥി അഹമ്മദ് ബാസിത്, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ ഫാസില്‍, അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഫജാദ്, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി നസീല, ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് നബീന, നാലാംക്ലാസ് വിദ്യാര്‍ത്ഥിനി നഫീസത്ത് മിസ്രിയ, ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ബാസിത് എന്നിവരേയും ടാറ്റാ സുമോ ഡ്രൈവര്‍ സുഫൈറിയും ആണ് പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ സുമോ വാഹനത്തിന് അകത്ത് നിന്ന് വിദ്യാര്‍ത്ഥികളെയും ആംബുലന്‍സിൽ ഉണ്ടായിരുന്ന രോഗിയേയും പുറത്തെടുത്ത് മറ്റു വാഹനങ്ങളില്‍ കയറ്റി ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ദേശീയപാത നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാലും ഇടുങ്ങിയ റോഡില്‍ വാഹന തിരക്കും കാരണം സുരേഷ് കുമാറിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കുവാന്‍ വൈകിയതാണ്‌ മരണത്തിന് ഇടയാക്കിയത്.

0Shares