കണ്ണൂര്‍ മെട്രോ നഗരമല്ല; കൂടുതൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല; പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കണ്ണൂര്‍ മെട്രോ നഗരമല്ല; കൂടുതൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല; പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി

കണ്ണൂര്‍ മെട്രോ നഗരമല്ലാത്തതിനാല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കൂടുതല്‍ വിദേശ വിമാന സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി.കെ സിങ്ങ് ജോണ്‍ ബ്രിട്ടാസ് എം.പിയെ അറിയിച്ചു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും കണ്ണൂരിന് കൂടി നല്‍കില്ലെന്നും ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി.

വിദേശ വിമാന സര്‍വീസുകള്‍ക്ക് നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കുമ്പോഴും തിരിച്ച് ആ രാജ്യങ്ങളിലെ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിലേക്ക് മാത്രമേ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നുള്ളൂ എന്നും ഈ അസന്തുലിതത്വം മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ വിമാനത്താവളത്തിൻ്റെ നിലനില്‍പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ് പ്രതികരിച്ചു.

0Shares