Trending News





തിരുവനന്തപുരം / കൊച്ചി: മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ തുറന്നുപറച്ചിൽ സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെക്കേണ്ടിവന്നു. ഏറെ സമ്മർദ്ദനങ്ങൾക്കൊടുവിലാണ് രഞ്ജിത്ത് ഞായറാഴ്ച്ച രാവിലെ രാജിവെച്ചത്. ഇതുസംബന്ധിച്ച വോയിസ് സന്ദേശം കൈരളി ടി.വിയിലൂടെ രഞ്ജിത്ത് പുറത്ത് വിട്ടു. മാധ്യമങ്ങളോട് പ്രതികരിക്കാൻ രഞ്ജിത്ത് തയ്യാറായില്ല. ഇടത് സർക്കാരിനെയും എന്നെയും വേട്ടയാടാൻ വലത് പക്ഷവും വലത് സഹകരണ മാധ്യമങ്ങളും ശ്രമിച്ചതായും നിരന്തരം വേട്ടയാടിയതായും രഞ്ജിത്ത് വോയിസ് സന്ദേശത്തിലൂടെ പറയുന്നു. ചെയർമാൻ ആയതോടെ എന്നെ ഇഷ്ടപ്പെടാത്തവർ വേട്ടയാടൽ തുടർന്നിരുന്നു. ഇപ്പോൾ ബംഗാളി നടിയിലൂടെ അത് സാധ്യമാക്കി, എന്നാൽ സത്യം ഒരുനാൾ പുറത്ത് വരും ഞാൻ നിയമപരമായി നേരിടും, നടി പറയുന്നത് വാസ്തവ വിരുദ്ധമെന്നും രഞ്ജിത്ത് പറഞ്ഞു.
Also Read
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര എന്ന ബംഗാളി നടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞിരുന്നു. പിന്നീട് മറ്റു മാധ്യമങ്ങളോടും നടി ഈ കാര്യം ആവർത്തിച്ചിരുന്നു.

Sorry, there was a YouTube error.