
കാസർകോട്: ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ജനുവരി 21 ന് സൈഫ് ലൈൻ (വുഡ്‌ലേം പാർക്ക് )സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന കാഞ്ഞങ്ങാട് പ്രിമിയർ ലീഗ് (കെ.പി.എൽ )ൻ്റെ ബ്രോഷർ പ്രകാശനം പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനും സൈഫ് ലൈൻഎം.ഡിയുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു .

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഹനീഫ് ബാവാ നഗർ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ,ട്രഷറർ ഹനീഫ് ടി. ആർ ,ഓർഗനൈസിംഗ് സെക്രട്ടറി അഫസൽ മട്ടമ്മൽ ,വൈസ് പ്രസിഡന്റ് യൂസുഫ് മുക്കൂട് ,മണ്ഡലം ഭാരവാഹികളായ ബഷീർ പാറപ്പള്ളി ,റഷീദ് ആവിയിൽ ,അഷ്‌റഫ് ബച്ചൻ ,ശംസുദ്ധീൻ പുഞ്ചാവി ,ഷാജഹാൻ ഹദ്ദാദ് ,ഹനീഫ് കുളത്തിങ്കാൽ എന്നിവർ സംബന്ധിച്ചു .
