കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്നത് അഞ്ച് സ്ഥാനാര്‍ഥികള്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്നത്  അഞ്ച് സ്ഥാനാര്‍ഥികള്‍

കാഞ്ഞങ്ങാട്: നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അഞ്ച് സ്ഥാനാര്‍ഥികള്‍.

സ്ഥാനാര്‍ഥികള്‍, ചിഹ്നം എന്ന ക്രമത്തില്‍:

പ്രശാന്തന്‍ ടി.വി (കുട), ബാബു എ (കായ്ഫലമുള്ള തെങ്ങ്), ബാബു കെ.കെ (കൈ), മധു (ടെലിവിഷന്‍), സുഹാസു കെ. വി (ചുറ്റികയും അരിവാളും നക്ഷത്രവും).

ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷന്‍ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗില്‍ നടക്കും. അന്നേ ദിവസം രാവിലെ 10 മണിവരെ വരണാധികാരികള്‍ക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണും.

0Shares