
കാഞ്ഞങ്ങാട്/ കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയുടെ 2022-23 വര്‍ഷത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 16,91,95,307 രൂപയുടെ ആക്ഷന്‍ പ്ലാനിന് അംഗീകാരം ലഭിച്ചു. 4,52,568 തൊഴില്‍ ദിനങ്ങളാണ് തൊഴില്‍ കാര്‍ഡ് ലഭിച്ച തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

പൊതുസ്ഥല ലഭ്യതയുടെ അടിസ്ഥാനത്തില്‍ കുളം, ചെക്ക്ഡാമുകള്‍ തടയണകള്‍, കിണര്‍ എന്നിവ നിര്‍മ്മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. കളിസ്ഥലങ്ങളുടെ നിര്‍മ്മാണം, പൊതു ജലാശയങ്ങള്‍ വൃത്തിയാക്കല്‍, ഡ്രൈനേജ് നിര്‍മ്മാണം, നടപ്പാത കോണ്‍ക്രീറ്റ് എന്നിവ നടപ്പു സാമ്പത്തിക വര്‍ഷം അംഗീകരിച്ച ലേബര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത അറിയിച്ചു.
